🔥 TRENDING ಬೀದರ್: ಚಿದ್ರಿಯಲ್ಲಿ ಶ್ರೀ ಭವಾನಿ ಮಾತೆಯ ನವ... Meghalaya’s Garo Rice Beer Brand Targe... Tripura Police Issues Alert Over Risin... Tripura to Restart Its Only Hydroelect... Residents Block Road in North Tripura... Family Abandons 8-Year-Old at Himachal...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മലപ്പുറത്ത് ശക്തമായ മഴ: ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം നൽകി.

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Oct 2026, 05:58 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം

മലപ്പുറം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
​മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയുള്ളതിനാൽ യാത്രക്കാരും പ്രദേശവാസികളും ജാഗ്രത പുലർത്തണം. ശക്തമായ കാറ്റും മഴയും ഉള്ള സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വൈദ്യുതി ലൈനുകൾക്ക് സമീപം പോകുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.


malappurathu shakthamaaya mazha: idiminnalinum kaattinum saadhyatha; jaagrathaa nirdhesham

malappuram: jillayile vividha pradeshangalil shakthamaaya mazha thudarunnu. mazha kanakkunna saahacharyathil nadikalilum jalanirappu uyaraan saadhyathayulla theerapradesha malayora mekhalakalilum vasikkunnavar pratheyka jaagratha paalikkanamennu munnariyippu nalkunnu ariyichu.

mazhaykkoppam idiminnalinum manikkooril 40 kilometer vegathayil shakthamaaya kaattinum saadhyathayundu. thaazhnna pradeshangalil vellakkettu roopappedaan edayullathinal yaathrakkarum pradeshavaasikalum jaagratha paalikkanam. shakthamaaya kaattum mazhayum ulla samayangalil marangalude chuvattil nilkkunnathum vaidyuthi linukalkku sameepam pokunnathum ozhivaakkanamennu duranthanivaarana athoritti munnariyippu nalki.
📲Get App