ജനാധിപത്യ സംരക്ഷണ പദയാത്ര വെള്ളിയാഴ്ച
പദയാത്ര ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും
അരാജകത്വത്തിനെതിരെ ബിജെപി ജനാധിപത്യ സംരക്ഷണ പദയാത്ര വെള്ളിയാഴ്ച മലപ്പുറത്ത് നടക്കും. പദയാത്ര ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രയാണ് വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണസംവിധാനങ്ങളെയും കലാപം അഴിച്ചുവിട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജില്ലയില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് മൂന്ന് പദയാത്രകള്‍ സംഗമിച്ച് മഹാ പദയാത്രയായി കളക്ടറേറ്റിന് മുന്നില്‍ സമാപിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ റാലിയില്‍ അണിനിരക്കും. ക്രിയാത്മക പ്രതിപക്ഷമാകുന്നതിന് പകരം രാജ്യത്ത് കലാപമുണ്ടാക്കി ഭരണകൂടത്തെ അട്ടിമറിക്കാനാണ് മുഖ്യ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. എസ്ഐആര്‍ വിഷയത്തില്‍ കേരളത്തില്‍ ഒരു നിലപാടും ഡല്‍ഹിയില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും രാഷ്ട്രീയ കാപട്യം കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, പാലക്കാട് മേഖലാ പ്രസിഡന്റ് കെ. നാരായണന്‍, ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, ജില്ലാ മീഡിയ കണ്‍വീനര്‍ മഠത്തില്‍ രവി എന്നിവരും പങ്കെടുത്തു.