തവനൂര്‍-തിരുനാവായ മാഹാമാഘ മഹോത്സവം ജനവരിയ്ൽ
സ്വാഗതസംഘ രൂപീകരണ യോഗവും 12ന് നടക്കും. രാവിലെ 10ന് എടപ്പാള്‍ അമൃതാനന്ദമയി മഠത്തിലാണ് സംന്യാസി സമ്മേളനം നടക്കുക
തവനൂര്‍-തിരുനാവായ മാഹാമാഘ മഹോത്സവത്തിന് മുന്നോടിയായുള്ള സംസ്ഥാനതല സംന്യാസി സമ്മേളനവും സ്വാഗതസംഘ രൂപീകരണ യോഗവും 12ന് നടക്കും. രാവിലെ 10ന് എടപ്പാള്‍ അമൃതാനന്ദമയി മഠത്തിലാണ് സംന്യാസി സമ്മേളനം നടക്കുകയെന്ന് സംഘാടകര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാരതപ്പുഴയുടെ തീരമായ തവനൂര്‍-തിരുനാവായ മണപ്പുറങ്ങളില്‍ 2016 മുതല്‍ നടന്നുവരുന്ന മഹാമാഘ മഹോത്സവം വരുന്ന മാഘമാസത്തില്‍ വിപുലമായി സംഘടിപ്പിക്കും. 2027 ജനുവരി 22 മുതല്‍ ഫെബ്രുവരി 21 വരെയാണ് മഹോത്സവം. കേരളത്തിലെ സംന്യാസി ശ്രേഷ്ഠരുടെയും സാമുദായിക ആചാര്യന്മാരുടെയും നേതൃത്വത്തില്‍ ഇരുകരകളിലെയും സംഘാടക സമിതികളെ ഏകോപിപ്പിച്ചാണ് ഇത്തവണ മഹോത്സവം സംഘടിപ്പിക്കുന്നത്. മാതാ അമൃതാനന്ദമയി ദേവി മുഖ്യ രക്ഷാധികാരിയും മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ ചെയര്‍മാനുമായാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ സംന്യാസി പരമ്പരകളില്‍ നിന്നുമുള്ള സംന്യാസിവര്യന്മാര്‍ 12ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുനാവായ ക്ഷേത്ര സന്നിധിയില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കും. വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍, താന്ത്രിക-വൈദിക-വാസ്തു-ആയുര്‍വേദ ആചാര്യന്മാര്‍, സാമുദായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമിനി ആത്മസ്വരൂപാനന്ദ, ഡോ. സ്വാമി ധര്‍മ്മാനന്ദ, സ്വാമി ഹനുമത്പാദാനന്ദ സരസ്വതി, അരീക്കര സുധീര്‍ നമ്പൂതിരി, തിരൂര്‍ ദിനേശ്, പ്രദീപ് തവനൂര്‍, സജീഷ് പൊന്മള, രവീന്ദ്രനാഥ് ഇന്ദ്രപ്രസ്ഥം എന്നിവര്‍ പങ്കെടുത്തു.