🔥 TRENDING પલસાણા નજીક હાઈવે પર ટેમ્પો પલટી જતાં... Payout తణుకు మున్సిపల్ ఛైర్మన్ పదవి జనరల్ కేట... बंजारी पट्टी के चनपटिया गांव में नाली... मतदाता सूची में नाम जोड़ने के लिए विशे... ધાર્મિક સ્થળોએ ચોરી કરતી આંતરરાજ્ય ગેં...
12 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മഹാമാഘം;അഷ്ടമംഗല പ്രശ്നത്തിന് തുടക്കമായി.

✍️ Reporter: RAMESH CHUNGAPPALLI 🗓 12 Oct 2026, 10:22 PM 👁 22
Share: 💬 WhatsApp 📘 Facebook 𝕏 Post

അഷ്ടമംഗല പ്രശ്നത്തിൽ 'മകരം രാശി' തെളിഞ്ഞു; ദൈവാനുഗ്രഹം പ്രകടമെന്ന് വൈദികർ .

Thirunavaya:

The Ashtamangala Prashant, as part of the preparations for the 2027 Thirunavaya Mahamagha Mahotsavam, has begun. The 'Makaram Rasi' sign appeared in the Prashant, which began with placing gold on the Ashtamangala land near the Navamukunda temple. Vedic sages clarified that this is a sign of God's blessing that the Mahamagha Mahotsavam will be successfully completed despite all obstacles.

​The Ashtamangala Prashant ceremonies began at 9 am. The function was presided over by Swami Santosh Anand Devji Maharaj, Mahamandaleshwar, Haridwar Bada Udasin Akhara, Swami Hanumadpadananda Saraswati, the head of the Anjaneyashram, Shri Ramadasa Mission, Wandoor Cherukod, Swami Hanumadpadananda Saraswati, the secretary of the Margada Mandal, Kerala, Swami Sat Swaroopananda Saraswati, Swami Atmaswaroopananda, Swami Mandaleshwar Prabhakarananda Saraswati, and Dandi Swami Sadhu Krishnananda, among other eminent ascetics.

​Former Sabarimala Melshanthi and chairman of the organizing committee, A.K. Sudhir Namboothiri, Oral History Research Foundation Director Tirur Dinesh, Madhu Menon, Rajesh Varma, Sajeesh Ponmala, Ravinath Indraprastam, Subi Krishna, Pradeep Tavanur, Suresh Thrikandiyur, Jayakumar Kottakkal, V.N. Jayakrishnan, Rama Shaji and other prominent figures were also present at the function.


​തിരുനാവായ:

2027-ലെ തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അഷ്ടമംഗല പ്രശ്നത്തിന് തുടക്കമായി.

നാവാമുകുന്ദ ക്ഷേത്രത്തിന് സമീപത്തെ അഷ്ടമംഗല ഭൂമിയിൽ സ്വർണ്ണം വെച്ച് ആരംഭിച്ച പ്രശ്നത്തിൽ 'മകരം രാശി' തെളിഞ്ഞു.


എല്ലാവിധ തടസ്സങ്ങളെയും അതിജീവിച്ച് മഹാമാഘ മഹോത്സവം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നതിന്റെ ദൈവാനുഗ്രഹ സൂചകമാണിതെന്ന് വൈദിക ശ്രേഷ്ഠർ വ്യക്തമാക്കി.


​രാവിലെ ഒൻപത് മണിയോടെയാണ് അഷ്ടമംഗല പ്രശ്ന ചടങ്ങുകൾ ആരംഭിച്ചത്.


ഹരിദ്വാർ ബഡാ ഉദാസീൻ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി സന്തോഷ്‌ ആനന്ദ് ദേവ്ജി മഹാരാജ്,


വണ്ടൂർ ചെറുകോട് ശ്രീരാമദാസ മിഷൻ ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി,


മാർഗ്ഗ നിർദ്ദേശക മണ്ഡലം കേരള സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ആത്മസ്വരൂപാനന്ദ,



സ്വാമി മണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി,


ദണ്ഡി സ്വാമി സാധുകൃഷ്ണാനന്ദ തുടങ്ങിയ സന്യാസിശ്രേഷ്ഠരുടെ സാനിധ്യം ചടങ്ങിന് നേതൃത്വം നൽകി.

​ശബരിമല മുൻ മേൽശാന്തിയും സംഘാടക സമിതി ചെയർമാനുമായ എ.കെ. സുധീർ നമ്പൂതിരി,


ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർ ദിനേശ്,


മധുരം മേനോൻ,

രാജേഷ് വർമ്മ,


സജീഷ് പൊൻമള, രവിനാഥ്
ഇന്ദ്രപ്രസ്ഥം, സുബി കൃഷ്ണ, പ്രദീപ് തവനൂർ, സുരേഷ് തൃക്കണ്ടിയൂർ, ജയകുമാർ കോട്ടയ്ക്കൽ, വി.എൻ. ജയകൃഷ്ണൻ, രമ ഷാജി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
📲Get App