🔥 TRENDING Manipur Protesters Enter Third Day, Pr... Five Civil Society Groups Convene Publ... Man gets 25-year jail term for POCSO v... बिहार के चेतन शुक्ला ने 25 लाख रुपये/म... Meghalaya High Court Upholds POCSO Con... Meghalaya CM Announces Record Educatio...
17 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

നാട്ടുകാരുടെ മനംകവർന്ന് ചെറുതോണിയുടെ സ്വന്തം 'മണിയൻ' അമ്പലക്കാള

✍️ Reporter: Johnson Sam 🗓 17 Sep 2026, 11:30 AM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

തലയെടുപ്പും ശാന്തസ്വഭാവവും കൊണ്ട് നാടിന്റെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് 'മണിയൻ' എന്ന അമ്പലക്കാള. ഗുജറാത്തിൽ നിന്നെത്തിയ ഗീർ ഇനത്തിൽപ്പെട്ട ഈ കാള ഇന്ന് ചെറുതോണിക്കാരുടെ നിത്യജീവിതത്തിലെ കൗതുകവും സ്നേഹനിർഭരവുമായ സാന്നിധ്യമാണ്.

നാട്ടുകാരുടെ മനംകവർന്ന് ചെറുതോണിയുടെ സ്വന്തം 'മണിയൻ' അമ്പലക്കാള



ചെറുതോണി: തലയെടുപ്പും ശാന്തസ്വഭാവവും കൊണ്ട് നാടിന്റെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് 'മണിയൻ' എന്ന അമ്പലക്കാള. ഗുജറാത്തിൽ നിന്നെത്തിയ ഗീർ ഇനത്തിൽപ്പെട്ട ഈ കാള ഇന്ന് ചെറുതോണിക്കാരുടെ നിത്യജീവിതത്തിലെ കൗതുകവും സ്നേഹനിർഭരവുമായ സാന്നിധ്യമാണ്.
എട്ടാം മാസത്തിലാണ് തൃശൂർ സ്വദേശിയായ സുഭാഷ് ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന ഗീർ കാളക്കുട്ടിയെ ചെറുതോണിയിലെ ക്ഷേത്രത്തിൽ നടയിരുത്തിയത്. കഴുത്തിൽ കെട്ടിയ മണിയുടെ കിലുക്കം കേൾക്കുമ്പോൾത്തന്നെ നാട്ടുകാർക്ക് ആളെ മനസ്സിലാകും; അങ്ങനെയാണ് 'മണിയൻ' എന്ന പേര് വീണത്. നിലവിൽ ചെറുതോണി ആലിൻചുവട് ക്ഷേത്രം, പെരിയാറ്റപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും മണിയന്റെ സാന്നിധ്യമുള്ളത്.
ഗാന്ധിനഗറിലും ചെറുതോണിയുടെ വഴികളിലുമെല്ലാം സ്വതന്ത്രമായി സഞ്ചരിക്കുന്ന മണിയൻ നാട്ടുകാർക്കും വിശ്വാസികൾക്കും ഒരേപോലെ പ്രിയപ്പെട്ടവനാണ്. ആരെയും ഉപദ്രവിക്കാതെ എല്ലാവരോടും സൗഹൃദത്തോടെ ഇണങ്ങിനിൽക്കുന്നതാണ് ഇവന്റെ പ്രത്യേകത.
ക്ഷേത്ര ചെയർമാനായ പാർഥസാരഥിയുടെ നേതൃത്വത്തിലാണ് മണിയന്റെ സംരക്ഷണവും പരിചരണവും നടക്കുന്നത്. ക്ഷേത്രത്തിന്റെ ആത്മാവാണ് അമ്പലക്കാളയെന്നും മണിയനെ മറ്റാർക്കും വിൽക്കാനോ കൈമാറാനോ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെത്തിയ നാൾ മുതൽ ഇന്നുവരെ ഒരു നാടിന്റെയാകെ വാത്സല്യമേറ്റുവാങ്ങി ചെറുതോണിയുടെ അടയാളമായി മാറിയിരിക്കുകയാണ് ഈ നന്ദികേശൻ.
📲Get App