🔥 TRENDING श्रावस्ती: नवरात्रि नज़दीक, दशहरा मैदान... ખાખરાળી સીમમાં 7 કૂવા પર રેડ: 17 લાખનો... Ekta Kapoor’s 2000s Serials Redefined... Soori’s ‘Mandaadi’ Nets ₹2.97 Cr on Da... Haryana to Ban Fuel for Vehicles Lacki... 28-Year-Old Haryana Techie Dies After...
04 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൃശ്ശൂരിൽ DYFI പ്രതിഷേധ മാർച്ച്

✍️ Reporter: Sajeevan P U 🗓 04 Oct 2026, 08:58 AM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

തൃശ്ശൂരിൽ DYFI പ്രതിഷേധ മാർച്ച്‌.

തൃശ്ശൂരിൽ ഇന്നലെ വൈകീട്ട് DYFI യുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.
സ്കൂൾ ഗെയിംസിന്റെ സംഘടാനം താളംതെറ്റി എന്നാരോപിച്ചായിരുന്നു മാർച്ച്‌.
മത്സരാർത്തികൾക്കു സൗകര്യമൊരുക്കുന്നതിൽ പാളിച്ച സംഭവിച്ചതിനു പുറമെ അക്വാട്ടിക് കോംപ്ലക്സിന്റെ ഗാലറിയിൽനിന്ന് റൂഫിങ് ഷീറ്റുകൾ വീണു വിദ്യാർത്ഥികൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
രാവിലെ മത്സര നടത്തിപ്പിലെ അപാകതകൾ ചൂണ്ടികാണിച്ചുകൊണ്ട് DYFI പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിച്ചിരുന്നു.
ഉപരോധം ആരംഭിച്ചപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തില്ലായിരുന്നു.
DYFI ജില്ലാ പ്രസിഡന്റ്‌ പി എച് നിയാസ്,സെക്രട്ടറി റോസാൽരാജ്, എറിൻ ആന്റണി തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുകയുണ്ടായി.
📲Get App