🔥 TRENDING Indian-American Voter Vasant Bhatt Pub... Punjab Assembly Passes Unanimous Resol... દેવભૂમિ દ્વારકા ના ૫૦ વર્ષીય ખેલાડીએ ઐ... Jharkhand Launches ₹15.01-Crore Cold S... Jharkhand HC Orders ₹8 Lakh Compensati... India's Mobile PLI Scheme Generates Rs...
28 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

49 വയസ്സുകാരനെ 48 വര്‍ഷം കഠിന തടവിനും, 90000/- രൂപ പിഴയടക്കുന്നതിനും തിരൂർ ഫാസ്റ്റ് റാക്ക് കോടതിശിക്ഷിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 28 Oct 2026, 08:30 AM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

സര്‍വൈവറുടെ പിതൃസഹോദരി ഭര്‍ത്താവായ, 49 വയസ്സുള്ള പ്രതി,

_*9 വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച അടുത്ത ബന്ധുവായ 49 വയസ്സുകാരനെ 48 വര്‍ഷം കഠിന തടവിനും, 90000/- രൂപ പിഴയടക്കുന്നതിനും തിരൂർ ഫാസ്റ്റ് റാക്ക് കോടതിശിക്ഷിച്ചു.*_

9 വയസ്സ് മാത്രം പ്രായമുള്ള സര്‍വൈവറെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ, സര്‍വൈവറുടെ പിതൃസഹോദരി ഭര്‍ത്താവായ, 49 വയസ്സുള്ള പ്രതി, സര്‍വൈവറെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 08-03-2018 തിയ്യതി വൈകുന്നേരം 6 മണിക്കും, 05-12-2018 തിയ്യതി വൈകുന്നേരം 0700 മണിക്കും തന്‍റെ വീട്ടിലേക്ക് മോട്ടോര്‍സൈക്കിളില്‍ കയറ്റി കൊണ്ട് പോയി വീട്ടിലെ ബെഡ്റൂമില്‍ വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയ കാര്യത്തിന് *കല്പകഞ്ചേരി* പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത *ക്രൈം കേസിലെ പ്രതിയെ വിവിധ വകുപ്പുകളിലായി *48 വര്‍ഷം കഠിന തടവിനും, 90000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 1 ½ വര്‍ഷം അധിക കഠിന തടവിനും ശിക്ഷിച്ചു.*

ബഹുമാനപ്പെട്ട തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി ടി.ബി. ഫസീല ആണ് കേസില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.*

* *U/s 367 IPC പ്രകാരം 5 വര്‍ഷം കഠിന തടവും 10000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവും*
* *U/s 342 IPC പ്രകാരം 1 വര്‍ഷം കഠിന തടവും*
* *U/s 377 IPC പ്രകാരം 10 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവും*
* *U/s 6 r/w 5(l) of POCSO Act പ്രകാരം 10 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവും*
* *U/s 6 r/w 5(m) of POCSO Act പ്രകാരം 10 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവും*
* *U/s 6 r/w 5(n) of POCSO Act പ്രകാരം 10 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവും*
* *U/s 75 of JJ Act പ്രകാരം 2 വര്‍ഷം കഠിന തടവും* എന്നിങ്ങനെയാണ് ശിക്ഷ.

പ്രതി പിഴയടക്കുന്ന പക്ഷം 90000/- രൂപ Victim ന് നല്‍കാനുത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു

കല്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ പ്രേംകുമാര്‍, സബ് ഇന്‍സ്പെക്ടറായിരുന്ന ശ്രീ പ്രിയന്‍. എസ്.കെ എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ശ്രീ അശ്വനി കുമാര്‍ ഹാജരായി പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 18 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 21 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.

ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
📲Get App