🔥 TRENDING कुंडा ಮಲ್ಲಿನ ಮಡಗು ಗ್ರಾಮದಲ್ಲಿ ವಿಬಿ-ಜಿ ರಾಮ್-ಜಿ... डीएम आनंद शर्मा का अनोखा अंदाज! अधिकार... Crystal Crop Protection Plans IPO, Bus... Hero Motors Q2 results: segment revenu... Former Jharkhand Congress chief appoin...
17 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

കേരള സംഗീത നാടക അക്കാഡമി 2025 ഫെല്ലോഷിപ്പ് പുരസ്കാര ചടങ്ങ് തൃശൂരിൽ നടന്നു

✍️ Reporter: Sajeevan P.U. 🗓 17 Nov 2026, 09:23 PM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post

2025-ലെ ഫെല്ലോഷിപ്പ്,അവാർഡ്,ഗുരുപൂജ പുരസ്കാരങ്ങൾ തൃശൂരിലെ കെ.ടി മുഹമ്മദ് ഹാളിൽ വിതരണം ചെയ്തു, 40-ഓളം കലാകാരന്മാർക്ക് അംഗീകാരം ലഭിച്ചു.

തൃശൂരിൽ കെ.ടി മുഹമ്മദ് ഹാളിൽ കേരള സംഗീത നാടക അക്കാഡമിയുടെ 2025-ലെ ഫെല്ലോഷിപ്പ്, അവാർഡ്,ഗുരുപൂജ പുരസ്കാര വിതരണം ചടങ്ങ് നടന്നു.

കൂടിയാട്ടം കാലാകാരൻ വേണുജി
പ്രശസ്ത ഗാനരചയിതാവ്
കൈതപ്രം ദാമോധരൻ നമ്പൂതിരിപ്പാട്, നാടക കലാകാരൻ ജയപ്രകാശ് കൂളൂർ എന്നിവർക്കാണ് ഫെലോഷിപ്പ് ലഭിച്ചത്.

ഈ ചടങ്ങിൽ 40-ഓളം കലാകാരന്മാർക്ക് വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ ലഭിച്ചു.

സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥ് വിജയികൾക്ക് പുരസ്കാരം നൽകി. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു, തൃശൂർ എം എൽ എ രാജൻ പല്ലൻ അദ്യക്ഷത വഹിച്ചു, ശ്രീ ജി വേണുഗോപാൽ ആമുഖ പ്രസംഗം നടത്തി. പാലക്കാട് എം എൽ എ രമേഷ് പിഷാരഡി മുഖ്യാധിധിയായി. സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ, ലളിതകലാഅക്കാദമി സെക്രടറി വൈക്കം ഷിബു ആശംസ അറിയിച്ചു.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ ഹേമന്ദ് കുമാർ നന്ദി പറഞ്ഞു.
📲Get App