🔥 TRENDING Arunachal League Launches Jobs Beyond... Buddha Relics Leave Arunachal After Th... J&K Bank Opens New Branch in Pallanwal... J&K Police Chief Inspects Security Ope... J&K Police Attach Rs 1-Cr Property of... Congress Launches 'Insaf' March in Lud...
21 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

✍️ Reporter: RAMESH CHUNGAPPALLI 🗓 21 Nov 2026, 05:25 PM 👁 14
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

ഭക്ഷണനിര്‍മാണത്തിന് ആവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, വെളിച്ചെണ്ണ, പാചകയെണ്ണ, പാല്‍, പഞ്ചസാര, ഇറച്ചി, മുട്ട തുടങ്ങി അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് കാറ്ററിങ് മേഖലയെ പ്രത്യക്ഷമായി ബാധിച്ചിരിക്കുകയാണ്.

ഭക്ഷ്യവസ്തുക്കളുടെയും വാണിജ്യ പാചകവാതകത്തിന്റെയും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ അനിയന്ത്രിതമായി തുടരുന്ന വിലക്കയറ്റം കാറ്ററിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭക്ഷണനിര്‍മാണത്തിന് ആവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, വെളിച്ചെണ്ണ, പാചകയെണ്ണ, പാല്‍, പഞ്ചസാര, ഇറച്ചി, മുട്ട തുടങ്ങി അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് കാറ്ററിങ് മേഖലയെ പ്രത്യക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇതിനുപുറമെ പാചകവാതകത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനവ് ഈ വ്യവസായത്തിന് കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനൊപ്പം തൊഴിലാളികളുടെ കൂലി, വാഹനവാടക, ഇന്ധനം, വൈദ്യുതി, സ്ഥാപനങ്ങളുടെ വാടക തുടങ്ങി എല്ലാ പ്രവര്‍ത്തനച്ചെലവുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും നഷ്ടം സഹിച്ചുപോലും സ്ഥാപനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അംഗീകരിക്കാനാവില്ല. വിപണിയിലെ അനിയന്ത്രിതമായ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാറ്ററിങ് വ്യവസായം നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി ടി.കെ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ഫിയസ്റ്റ, ജില്ലാ ട്രഷറര്‍ ജഗദീഷ് കുമാര്‍, ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് സലീം പൊന്നാനി, ഭാരവാഹികളായ ഷമീര്‍ , ലത്തീഫ്, മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.
📲Get App