🔥 ट्रेंडिंग तमिलनाडु के किसान के बेटे ने नौ साल की... 13 नवम्बर को बंगाल की खाड़ी में तीसरा... INPIC Elderly person at an iod celebr... बीजेपी सांसद जनार्दन मिश्रा का दावा: क... मंदसौर के लुक्का गांव में 7 साल की बच्... सीएम यादव ने कहा, राज्य चुनाव आयोग ने...
11 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വൈസ് ചാൻസലർ ഡോ. പി രവിന്ദ്രൻ രാജിവെക്കുക: സംരക്ഷണ സമിതി

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 11 नव. 2026, 12:11 PM 👁 17
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

നടപടിക്രമങ്ങളാകെ ലംഘിച്ചു കൊണ്ടാണ് പഠന ബോർഡുകൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വർഗ്ഗിയവൽക്കരണവും അഴിമതിയും ദുർഭരണവും സ്വജനപക്ഷപാതിത്വവും നടപ്പിലാക്കുന്ന വൈസ് ചാൻസലർ ഡോ. പി രവിന്ദ്രൻ രാജിവെക്കുക; കാലിക്കറ്റ് സർവ്വകലാശാലയെ സംരക്ഷിക്കുക.

സർവകലാശാല സംരക്ഷണ മാർച്ച് 2026 നവംബർ 13 ന്

കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യ വിഷയങ്ങൾ തീരുമാനി ക്കുന്ന പഠന ബോർഡുകളിലേക്ക് വൈസ് ചാൻസലർ നടത്തിയ നാമനിർദ്ദേശങ്ങൾ സർവ്വകലാശാലയെ വർഗ്ഗിയവാൽക്കരിക്കുന്ന തിന്റെ മുന്നോടിയായ നടപടിയാണ്. പഠനബോർഡുകളുടെ രൂപീകരണത്തിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളാകെ ലംഘിച്ചു കൊണ്ടാണ് പഠന ബോർഡുകൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബോർഡുകളിൽ ഉൾക്കൊള്ളിക്കേണ്ട അദ്ധ്യാപകരുടെ യോഗ്യതകളും മികവും പരിചയ സമ്പത്തു മൊന്നും കണക്കിലെടുക്കാതെയാണ്, സംഘ്‌പരിവാറുമായുള്ള അവർക്കുള്ള ബന്ധവും അടുപ്പവും മാത്രം മാനദണ്ഡമാക്കി പഠന ബോഡുകളിൽ തിരുകികയറ്റിയിട്ടുള്ളത്. ഈ നടപടി അക്കാദമിക രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ട‌ിക്കും. ഇത് സർവകലാശാലയുടെ മതനിരപേക്ഷ കാഴ്‌ചപ്പാടിലും സമീപന ത്തിലും വരുത്തുന്ന മാറ്റം ആപൽക്കരവുമാണ്. ന്യൂനപക്ഷ ങ്ങൾക്കും പിന്നോക്ക ആദിവാസി വിഭാഗങ്ങൾക്കും കടുത്ത വിദ്യാഭ്യാസ നിഷേധമാണിത് സൃഷ്ട്‌ടിക്കുക. ഹിന്ദുത്വ അജണ്ടകൾ പാഠ്യ വിഷയങ്ങളിൽ തിരുകിക്കയറ്റി വിദ്യാഭ്യാസത്തെ വരേണ്യ വൽക്കരിച്ച് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വിദ്യ അന്യമാക്കുകയായിരിക്കും ഇതിൻ്റെ ഫലം. ഇതുവഴി കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങളും നടപടികളും കാലിക്കറ്റ് സർവകലാശാലയിൽ നടപ്പിലാക്കുകയുമാണ് ലക്ഷ്യം. മലയാളം സംസ്കൃ‌തം തുടങ്ങിയ പഠന ബോർഡുകൾ വൈസ് ചാൻസലർ സംഘ പരിവാരങ്ങൾക്ക് തീറെഴുതി നൽകി. ഇതുവഴി ഫാക്കൽറ്റി, സെനറ്റ്, അക്കാഡമിക് കൗൺസിൽ തുടങ്ങിയ അക്കാദമിക സമിതികളിൽ ഇക്കൂട്ടർക്ക് കയറി പറ്റുവാനുള്ള കുറുക്കുവഴിയാണ് തുറന്നിരിക്കുന്നത്. ചാൻസലറുടെ ഒത്താശ യോടെ പുതിയ ഡീൻമാരെ നിയമിക്കുന്നത് ബോർഡ് ചെയർ മാന്മാരിൽ നിന്നും ആയിരിക്കും. ഇതിനു സാഹചര്യമൊരുക്കിയ താകട്ടെ, യുഡിഎഫിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റും.
📲Get App