🔥 TRENDING Amit Shah Declares India Naxal‑Free, A... Jharkhand Boosts Ebola Readiness with... HDFC Bank Futures Slide to 800, Target... Zelenskyy Dodges Trump-Putin Question... INTU Shares Drop Overnight, Reason Unc... Prince William Announces Five-Year Ins...
20 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മനുഷ്യ ചങ്ങല തീർക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Nov 2026, 01:13 PM 👁 60
Share: 💬 WhatsApp 📘 Facebook 𝕏 Post

തിരൂർ ജില്ല പ്രഖ്യാപിക്കുക, 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ മനുഷ്യ ചങ്ങല

മലപ്പുറം ജില്ലാ വിഭജന സമര സമിതി.
തിരൂർ ജില്ല പ്രഖ്യാപിക്കുക,
2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ മനുഷ്യ ചങ്ങല തീർക്കും

മലപ്പുറം മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ മലപ്പുറം ജില്ലാ വിജന സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ തിരൂർ വരെ മനുഷ്യ ചങ്ങല തീർക്കുമെന്ന് പറഞ്ഞു

ജനസംഖ്യയിൽ ഒന്നാം സ്ഥാനവും വികസനത്തിൽ പതിനാലാം സ്ഥാനവുമുള്ള ജില്ലയാണ് മലപ്പുറം പ്രധാന തടസ്സം ഉയർന്ന ജനസംഖ്യയും അതുമൂലം ഉണ്ടാകുന്ന ഭരണ പ്രതിസന്ധികളുമാണ് ഇതിന് രൂപീകരിച്ച് 55 വർഷം പിന്നിട്ടിട്ടും വികസനത്തിൽ ഏറെ പിന്നിലുള്ള ജില്ലയുടെ വികസനത്തിന് ജില്ലാ വിഭജനം മാത്രമാണ് ഏക പരിഹാരം മലപ്പുറത്ത് നിലവിലുള്ള വികസനം സർക്കാർ തലത്തിൽ മാത്രം നടക്കുന്നതല്ല, മലപ്പുറത്ത് പ്രവാസികളുടെ അധ്യാനം കൂടിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗതം, വിദ്യാഭ്യാസം, വ്യവസായ മേഖലയും ഏറെ പിന്നിലാണ്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന് 2010 മുതൽ എസ്‌ഡിപിഐ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധങ്ങളായ സമരങ്ങൾ ഇതിനോടകം പാർട്ടി സംഘടിപ്പിച്ചു എന്നാൽ ഇതിനോട് നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തെ മറ്റു ജില്ലാ രൂപീകരങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്

സംസ്ഥാനത്ത് ഇനി എത്ര ജില്ലകൾ വന്നാലും അതിന് പാർട്ടി എതിരല്ല എന്നാൽ അതിൽ തിരൂർ ജില്ല ഉണ്ടാകണം. സംസ്ഥാനത്ത് ഒരു ജില്ലയെ വരുന്നുള്ളുവെങ്കിലും അതിൽ തിരൂർ ഉണ്ടാകണം അതല്ലാത്ത ഒരു നീക്കങ്ങളും മലപ്പുറത്തെ ജനത അംഗീകരിക്കില്ല. അങ്ങനെ വന്നാൽ മലപ്പുറത്ത് ജനപ്രതിനിധികളെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും എസ്‌ഡിപിഐ നേതാക്കൾ മുന്നറിയിപ്പ് നൽകി

സമരസമിതി ചെയർമാൻ വി ടി ഇക്റാമുൽ ഹഖ്, ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് അഡ്വ: എ.എ റഹീം, വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എ ബീരാൻകുട്ടി, ജനറൽ സെക്രട്ടറിമാരായ എൻ മുർഷിദ് ഷമീം, അഷ്റഫ് പുത്തനത്താണി എന്നിവർ പങ്കെടുത്തു
📲Get App