🔥 TRENDING Damoh SP Warns Firecracker Sellers of... ವಿಜಯ್ ಸೇತುಪತಿ ನ್ಯೂಯಾರ್ಕ್‌ನಲ್ಲಿ ಇಂಟರ್ನ್... ರಾಯಚೂರಿನಲ್ಲಿ ಜಿಲ್ಲಾ ಅಂಗನವಾಡಿ ನೌಕರರ ಸಮ್... Telangana Police Clear 91 Lakh Cases,... ಹೈದರಾಬಾದ್‑ಚೆನ್ನೈ ನಡುವೆ ಮೆಗಾ ಡೀಲ್: ನಾಲ್... ಗಿಲ್ ಶತಕ ಬಾರಿಸಿದಾಗಲೆಲ್ಲಾ ಅಭಿಮಾನಿಗಳಿಂದ...
07 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഐസ് ക്രീമിൽ ചത്ത പല്ലിയെ കണ്ടെത്തി.

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Nov 2026, 03:07 PM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post

ചോയ്സ് കമ്പനിയുടെ ഐസ് ക്രീം പാക്കറ്റിലാണ് മരിച്ച നിലയിൽ പല്ലിയെ കണ്ടെത്തിയത്.

ഐസ് ക്രീമിൽ ചത്ത പല്ലി കണ്ടെത്തി; കുറ്റിപ്പുറം രാങ്ങാട്ടൂരിൽ പ്രതിഷേധം
​കുറ്റിപ്പുറം: രാങ്ങാട്ടൂരിൽ കടയിൽ നിന്ന് വാങ്ങിയ ഐസ് ക്രീമിൽ ചത്ത പല്ലിയെ കണ്ടെത്തി. ചോയ്സ് കമ്പനിയുടെ ഐസ് ക്രീം പാക്കറ്റിലാണ് മരിച്ച നിലയിൽ പല്ലിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാരുടെയും ഉപഭോക്താക്കളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
​രാങ്ങാട്ടൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഐസ് ക്രീം പാക്കറ്റ് തുറന്നു നോക്കിയപ്പോഴാണ് ഇതിനുള്ളിൽ ചത്ത പല്ലി കിടക്കുന്നത് ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെട്ടത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റപ്പറത്തി ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
​സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലും ആരോഗ്യവകുപ്പിലും ഔദ്യോഗികമായി പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഉപഭോക്താക്കൾ. ഇത്തരം ഗുരുതരമായ വീഴ്ചകൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിനാൽ അടിയന്തര അന്വേഷണം നടത്തി സ്ഥാപനത്തിനും നിർമ്മാണ കമ്പനിക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
📲Get App