🔥 TRENDING Newborn’s Body Retrieved from Stray Do... ਬੰਦੀ ਛੋੜ ਦਿਵਸ ਅਤੇ ਦੀਵਾਲੀ ਦੀਆ ਲੱਖ ਲੱਖ ਮ... ਦਿਵਾਲੀ ਦਾ ਤਿਉਹਾਰ Congress MLA Ashok Chandna calls CM Bh... मनोहर सिंह भाटी ने बताया कि कल्याण सिं... ಮಕ್ಕಳ ಶಿಕ್ಷಣಕ್ಕೆ ಮಾದಿಗ ಸಮಾಜ ಹೆಚ್ಚಿನ ಆದ...
07 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മജീദ് മൊല്ലഞ്ചേരിയെ അക്രമിച്ച കേസ്സ് ക്രൈംബ്രാഞ്ചിന് വിടണം..

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Nov 2026, 04:17 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

കല്‍പ്പകഞ്ചേരി പോലീസ് കേസെടുക്കുകയും നാളിതുവരെയായി പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ

പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മജീദ് മൊല്ലഞ്ചേരിയെ അക്രമിച്ച കേസ്സ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പശ്ചിമഘട്ട ഏകോപന സംരക്ഷണ സമിതി. കല്‍പ്പകഞ്ചേരി പോലീസ് കേസെടുക്കുകയും നാളിതുവരെയായി പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

വളവന്നൂര്‍ പഞ്ചായത്ത് വളവന്നൂര്‍ വില്ലേജ് പരിസര പ്രദേശത്തെ അനധികൃത മൈനിംഗ് മാഫിയയാണ് മജീദിനെ ആക്രമിച്ചത്. അവര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പ്രതിയെ സംരക്ഷിക്കുകയുമാണ്. വിഷയത്തില്‍ പരിസ്ഥിതി മനുഷ്യാവകാശ പൗരാവകാശ/വിവരാവകാശ പ്രവര്‍ത്തകരുടെ ഏകോപന സമിതി ഇടപെട്ട് മജീദിനും കുടുംബത്തിനും നിയമസഹായവും ഒരുക്കി വരുന്നുണ്ട്. 19/10/2026 ന് നടന്ന സംഭവത്തില്‍ 20/10/2026 ന് 545/26 ആയി കല്‍പ്പകഞ്ചേരി പോലീസ് കേസെടുക്കുകയും നാളിതുവരെയായി പ്രതിയെ അറസ്റ്റ് ചെയ്തിട്ടും ഇല്ല. പ്രതിയുടെയും മൈനിംഗ് മാഫിയയുടെ ഉന്നത രാഷ്ട്രീയ പണ സ്വാധീനമാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് ന്യായമായും ഞങ്ങള്‍ സംരക്ഷിക്കുന്നു. സത്യസന്ധമായും നീതി യുക്തമായും കേസ്സന്വേഷിച്ചിരുന്ന എസ്.എച്ച്.ഒ യെ മാഫിയയുടെ ഉന്നത ബന്ധം മുതലെടുത്ത് സ്ഥലം മാറ്റിയിരിക്കുന്നതായും ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കല്‍പ്പകഞ്ചേരി പോലീസ് പ്രതിയെയും മാഫിയകളെയും സംരക്ഷിക്കുകയാണ്. അതിനാല്‍ കേസ്സ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പരാതി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് സമിതിയും മജീദും നല്‍കിയിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടില്ലെങ്കില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിന്റെ മുമ്പിലും വേണ്ടി വന്നാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടുപടിക്കലും മജീദും കേരളത്തിലെ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരും സത്യാഗ്രഹസമരം ആരംഭിക്കുമെന്നും ഭആരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരായ ശിവദാസന്‍, മുസ്തഫ, അനുവര്‍ ഷെരീഫ്, മജീദ് മൊല്ലഞ്ചേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
📲Get App