സിക്യൂബ് സഖ്യത്തെ തിരിച്ചറിയണം: ബി ജെ പി
എസ്ഐആര്‍ ഇരട്ടത്താപ്പിനും അഴിമതിക്കും യുവജനവഞ്ചനയ്ക്കും അരാജകത്വത്തിനും എതിരെ
*ഭാരതത്തില്‍ വിഭജന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സിക്യൂബ് സഖ്യത്തെ തിരിച്ചറിയണം: ബി ജെ പി
മലപ്പുറം: രാജ്യത്ത് അപകടകരമായ രീതിയില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, കമ്മ്യൂണല്‍ സഖ്യങ്ങള്‍ ചേര്‍ന്ന് സിക്യൂബ് കൂട്ടായ്മ രൂപപ്പെടുത്തുകയാണെന്നും, ഇവര്‍ മുന്നോട്ടുവയ്ക്കുന്നത് അപകടകരമായ വിഭജന രാഷ്ട്രീയമാണെന്നും അത് തിരിച്ചറിയണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എസ്ഐആര്‍ ഇരട്ടത്താപ്പിനും അഴിമതിക്കും യുവജനവഞ്ചനയ്ക്കും അരാജകത്വത്തിനും എതിരെ ബിജെപി മലപ്പുറം റവന്യൂ ജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ചതും സിക്യൂബ് സഖ്യമാണ്. മുസ്ലിം ലീഗിന്റെ ജിന്നയുടെ നേതൃത്വത്തില്‍ ഇന്ത്യ വിഭജിച്ച് പാകിസ്ഥാന് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഇതിനെ ആദ്യം അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടി കമ്മ്യൂ'ണിസ്റ്റ് പാര്‍ട്ടിയാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധികാരമോഹം കൊണ്ട് കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം അംഗീകരിക്കുകയും ചെയ്തു. സമാനമായ സാഹചര്യമാണ് സിക്യൂബ് സഖ്യം ഇപ്പോള്‍ ഭാരതത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി 30,000 മുതല്‍ 35,000 വരെ പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് കോണ്‍ഗ്രസിനൊപ്പം 20 സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ റാലിയെക്കാള്‍ ജനപങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ഓരോ ജില്ലയിലും നടന്ന ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയില്‍ ഉണ്ടായത്.
എസ്ഐആറിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷികളും സമരത്തിനിറങ്ങുന്നതിന് മുമ്പ് ബിജെപിക്ക് പാര്‍ലമെന്റിലെ അംഗസംഖ്യ 240 ആയിരുന്നു. സമരത്തിന് ശേഷം 241 ആയി ബിജെപി അംഗസംഖ്യ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സമയത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമായ ജനവിധിയാണ് ഉണ്ടായിട്ടുള്ളത്. 28 എംഎല്‍സി മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളിലും ജയിച്ചത് എന്‍ഡിഎ സഖ്യമാണ്. കോണ്‍ഗ്രസിന് വെറും ഒരു മണ്ഡലത്തില്‍ മാത്രമാണ് കഷ്ടിച്ച് ജയിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം. പ്രേമന്, സംസ്ഥാന വക്താവ് ശങ്കു ടി. ദാസ്, മേഖലാ പ്രസിഡന്റ് കെ. നാരായണന്, ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആര്. രശ്മില് നാഥ്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
നേരത്തെ കിഴക്കേത്തലയില്‍ നിന്നാരംഭിച്ച പദയാത്രയ്ക്ക് ബിജെപി ജില്ലാ ഭാരവാഹികളായ കെ. രാമചന്ദ്രന്, ബി. രതീഷ്, പി.പി. ഗണേശന്, എന്‍. ശ്രീപ്രകാശ്, പി.സി. നാരായണന്, ഷിനോജ് പണിക്കര്‍, ബിജു സാമുവല്‍, കെ. ഗിരീഷ് കുമാര്‍, എംപ്രതീഷ്, .എ.സേതുമാധവൻ, മഠത്തിൽ രവി, വില്ലോടി സുന്ദരൻ, രാജേഷ് കോഡൂർ, ഷിബു അനന്തായൂർ ,ലിജോയ്പോൾ, എന്നിവര്‍ നേതൃത്വം നല്കി.