🔥 TRENDING Tragic Truck Crash in Jharkhand Claims... Speeding Truck Kills 7 in Jharkhand's... अमित शाह ने अंबाला में 1857 की क्रांति... SC stays criminal contempt case agains... Bombay HC sentences one to 20 years in... Jail Warder Suspended Over Life Convic...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൃശൂരിൽ ബി.ജെ.പി.യുടെ ജനാധിപത്യ സംരക്ഷണ പദയാത്ര: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

✍️ Reporter: Sajeevan P.U. 🗓 06 Nov 2026, 09:02 AM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post

തൃശൂരിലെ ബി.ജെ.പി.യുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ ചേർന്ന് ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എം.വി.ഗോപകുമാർ സ്വാഗതം പറഞ്ഞു.

തൃശൂരിൽ ബി.ജെ.പി യുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി. വാടക്കേ സ്റ്റാൻഡിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി ശക്തൻ ബസ്റ്റാൻഡിനടുത്തുള്ള സമ്മേളന നഗരിയിലെത്തി.

സമാപന പൊതുയോഗം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എം.വി.ഗോപകുമാർ സ്വാഗതം പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കേരളം സഹപ്രഭാരി എം.വെങ്കടേഷ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.ഗോപാലകൃഷ്ണൻ, സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
📲Get App