🔥 TRENDING ભાજપના શાસનમાં તહેવારો ના સમયે સામાન્ય... ରାତିରେ ରାଜି, ସକାଳେ ମନା: ଗିଡ଼ିପାବାଲିରେ... પાટણમાં દિવાળીના પર્વે અનોખી પહેલ: જાણ... वैशाली में पि एम के संभावित कार्यक्रम... ଆନ୍ଧ୍ର ନିର୍ବାଚନ: ଗଜପତିରେ ପ୍ରଶାସନର କଡ଼ା... पंचायत चुनाव तीसरा चरण मतदान आज
05 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഫുട്ബാൾ ടൂർണമെന്റ് നടത്തും

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Nov 2026, 12:54 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

പ്രാഥമിക മത്സരങ്ങളിൽ സ്ത്രീകൾക്ക് ടൂർണമെന്റിലെ സൗജന്യമായിരിക്കും.

ഉദയ-കാസ്ക്
അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

വെള്ളി & 1970 കളിൽ കലാ കായിക സാംസ്‌കാരിക ജീവ കാരുണ്യ മേഖല ലക്ഷ്യം വെച്ച് രൂപീകൃതമായ പറമ്പിൽ പീടിക ഉദയ കലാ കായിക സാംസ്‌കാരിക വേദി കാസ്ക് പെരുവള്ളുരുമായി സഹകരിച്ചു കൊണ്ട് കാടപ്പടി പെയിൻ പാലിയേറ്റീവ് ധനശേഖരണാർതം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ നവംബർ 6 ( മുതൽ ആരംഭിക്കുന്നു. വിദേശ താരങ്ങളെയടക്കം ഉൾപ്പെടുത്തി കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരായ 24 ടീമുകളാണ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെൻറിൽ മാറ്റുരക്കുന്നത്. ഫുട്ബോൾ മത്സരത്തിൻ്റെ പ്രചരണതിന്റെ ഭാഗമായി കായിക താരങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള 'ഉദയ മാറാതോൻ 'സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും നൂറു കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം ഘട്ട പ്രചരണതിൻ്റെ ഭാഗമായി വിവിധ വിദ്യാലയങ്ങൾ, ടൗണുകൾ കേന്ദ്രീകരിച്ച് 'ഉദയ ഗോൾ വണ്ടി' പ്രയാണം നടത്തി. എ കെ എച് എം യു പി സ്‌കൂൾ ഛത്രത്തൊടി, ഗവ :ഹയർ സെക്കന്ററി സ്കൂ‌ൾ പെരുവള്ളൂർ, വി പി കെ എം എം എച് എസ് പുത്തൂർ പള്ളിക്കൽ, പി പി ടി എം ചേറൂർ, കെ എം എം എച് എസ് എസ് കുറ്റൂർ, എ ആർ നഗർ ഹയർ സെക്കന്റി സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ ഗോൾ വണ്ടി പ്രയാണത്തിൻ്റെ ഭാഗമായി

മാറി. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പൊതു ജനങ്ങളും പങ്കാളികളായി. പ്രാഥമിക മത്സരങ്ങളിൽ സ്ത്രീകൾക്ക് ടൂർണമെന്റിലെ സൗജന്യമായിരിക്കും.
📲Get App