ഉദ്ഘാടനദിവസത്തെ വരവ് മാത്രം ചമ്പക്കുളം കിഴക്കേ സ്റ്റാൻഡിലേക്ക് ബസ് എത്തിയില്ല
തിരുവല്ല–തകഴി–ചമ്പക്കുളം–ആലപ്പുഴ റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ചമ്പക്കുളം കിഴക്കേ ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തുന്നതിന് വഴിയൊരുക്കിയ പഞ്ചായത്ത് ഭരണാധികാരികൾ , എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് ചമ്പക്കുളം കിഴക്കേ സ്റ്റാൻഡിലെ വ്യാപാരികളുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മങ്കൊമ്പ്: തിരുവല്ല–തകഴി–ചമ്പക്കുളം–ആലപ്പുഴ റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ചമ്പക്കുളം കിഴക്കേ ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തുന്നതിന് വഴിയൊരുക്കിയ പഞ്ചായത്ത് ഭരണാധികാരികൾ , എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് ചമ്പക്കുളം കിഴക്കേ സ്റ്റാൻഡിലെ വ്യാപാരികളുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഉദ്ഘാടനദിവസം മാത്രം കിഴക്കേ ബസ് സ്റ്റാൻഡിൽ എത്തിയ l ബസ് പിന്നീട് ഒരു ദിവസം പോലും ഇതുവഴി സർവീസ് നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഉദ്ഘാടനദിവസത്തെ വരവിന് പിന്നാലെ ബസ് സർവീസ് തുടരുമ്പോൾ, കിഴക്കേ സ്റ്റാൻഡിലൂടെ സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ചതും അതിന്റെ പേരിൽ ഉയർന്ന അഭിനന്ദനങ്ങളുമെല്ലാം ഇപ്പോൾ ചോദ്യചിഹ്നമാകുകയാണ്.
കിഴക്കേ സ്റ്റാൻഡിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ പ്രതീക്ഷ നൽകിയ സർവീസ് യാഥാർത്ഥ്യമാകാത്തതിൽ ജനങ്ങൾ നിരാശയിലാണ്.
ഉദ്ഘാടനച്ചടങ്ങിലെ സാന്നിധ്യത്തിനപ്പുറം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവർക്കില്ലേ എന്ന ചോദ്യവും ഉയരുന്നു.
പ്രഖ്യാപിച്ച റൂട്ടിലൂടെ ബസ് സ്ഥിരമായി സർവീസ് നടത്താൻ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.