🔥 TRENDING जयशंकर रामलीला समिति ने उन्नाव के सोहो... बांसवाड़ा में पंचायती राज चुनाव के द्व... भगवान वाल्मीकि महाराज का प्रकट दिवस धू... खेत बचाओ अभियान में हरिद्वार के किसानो... बंगाल का तूफ़ान जामशेदपुर में भी पहुँच... PM Modi to Inaugurate Banas Dairy's Au...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 03:34 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

സ്ഥാപകദിനത്തിൽ കാരുണ്യത്തിന്റെ കരുതലായി എൻജിഒ അസോസിയേഷൻ

സ്ഥാപകദിനത്തിൽ കാരുണ്യത്തിന്റെ കരുതലായി എൻജിഒ അസോസിയേഷൻ

50 ഓളം പ്രവർത്തകർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തി

മലപ്പുറം: കേരള എൻജിഒ അസോസിയേഷന്റെ 52-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സ്ഥാപകദിനാഘോഷങ്ങളെ ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ട് 50 ഓളം ബ്രാഞ്ച് അംഗങ്ങളാണ് രക്തദാനത്തിൽ പങ്കാളികളായത്.

1974 ഒക്ടോബർ 27-ന് എറണാകുളം ഹിന്ദി പ്രചാരസഭയിൽ രൂപംകൊണ്ട കേരള എൻജിഒ അസോസിയേഷന്റെ 52-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം എൻജിഒ ഭവനു മുന്നിൽ പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. തുടർന്ന് എൻജിഒ ഭവനു മുന്നിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ കെ.പി. ഫ്ലാഗ് ഓഫ് ചെയ്ത വാഹനത്തിൽ പ്രവർത്തകർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നിർവഹിച്ചു.

അവകാശപ്പോരാട്ടങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമാണെന്ന സന്ദേശമാണ് രക്തദാനത്തിലൂടെ പ്രവർത്തകർ മുന്നോട്ടുവെച്ചത്.

ബ്രാഞ്ച് പ്രസിഡന്റ് ഷൈജു ചാലിശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറി സലീഖ് പി. മോങ്ങം, ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ ചെമ്പാട്ട്, ബ്രാഞ്ച് ട്രഷറർ പ്രമേഷ് എ.പി., സംസ്ഥാന ഓഡിറ്റർ ശിവപ്രസാദ്, ദിലീപ് പരിശവിള, പ്രമോജ് വി.ബി., മനോജ് ബാബു ടി., ദിൽഷാദ്, പ്രവീൺ രാജ്, ഉണ്ണി എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡന്റ് ശ്രീജിത്ത് മാളിയേക്കൽ, സെക്രട്ടറി ഗോപകുമാർ, ട്രഷറർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ രക്തദാനത്തിനെത്തിയ ടീമംഗങ്ങൾക്ക് സ്വീകരണം നൽകി.

രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് ആശുപത്രി സൂപ്രണ്ട് പമീലി വിതരണം ചെയ്തു.
📲Get App