🔥 ट्रेंडिंग हिमाचल प्रदेश ने शिमला‑रम्पुर‑रेकोङ पि... छपरा की काठ वाली देवी की अनोखी प्रतिमा... बिहार के अधिकारी निगरानी में: भ्रष्टाच... अशोकनगर: 29 वर्षीय रुखसार कौशर का घर म... देवेंद्र बुढ़िया ने सलमान खान से माफी... ਸਾਬਕਾ ਵਿਧਾਇਕ ਸਿਮਰਜੀਤ ਸਿੰਘ ਬੈਂਸ ਨੂੰ ਮਾਣ...
19 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സിവിൽ സർവ്വീസ് പരിശീലനത്തിന് തുടക്കമായി

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 19 अक्टू. 2026, 08:48 PM 👁 18
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

സിവിൽ സർവ്വീസ് ക്ലബ്ബ് ' ചിറക്' ന്റെ ഉദ്ഘാടനം മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവ്വീസ് പരിശീലനത്തിന് തുടക്കമായി*

സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി സിവിൽ സർവീസ് പോലുള്ള ഉയർന്ന പദവികളിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സിവിൽ സർവ്വീസ് ക്ലബ്ബ് ' ചിറക്' ന്റെ ഉദ്ഘാടനം മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ അഡ്വ.എം. റഹ്മത്തുള്ള എം.എൽ.എ. അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സൺ ബീനാ ജോസഫ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വല്ലാഞ്ചിറ സക്കീർ, വാർഡ് കൗൺസിലർ വി.പി രാധാകൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർമാരായ കെ.സി ഉണ്ണികൃഷ്ണൻ, വി.പി ഫിറോസ്, എ.വി പ്രജിത്ത്, ശ്രീകാന്ത്, ഷറീന ജവഹർ ,
മുൻ എം.എൽ.എ. യു.എ. ലത്തീഫ്, മുൻ ഡി.ജി.പി. സി. ശ്രീധരൻ നായർ,
അഡ്വ. പി. എം സഫറുള്ള , അഡ്വ: ഫിറോസ് ബാബു, അഡ്വ. പി .ഇ രാജഗോപാൽ ,
വേദിക് ഐ.എ.എസ്. അക്കാദമി ചെയർമാൻ സൈമൺ തരകൻ, മഞ്ചേരി എ. ഇ. ഒ ആമിനാബീഗം കെ .എം തുടങ്ങി വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നഗരസഭാ കൗൺസിലർമാരും അധ്യാപകരും പങ്കെടുത്തു.

2026-ൽ കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ഹൈസ്കൂളായി പൊതുവിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തത് മഞ്ചേരി ഗവ. ബോയ്സ് സ്കൂളിനെയാണ്. മികച്ച പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഈ വർഷം സ്കൂളിന് ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷനും മോഡൽ സ്കൂൾ പദവിയും ലഭിച്ചിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് വി. സിന്ധു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.ആർ. കൃഷ്ണരാജ്, പി.ടി.എ. പ്രസിഡന്റ് കെ. ജവഹർ, സിജു .എസ് .കുമാർ, ഐഷ പി ജമാൽ, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
📲Get App