🔥 ट्रेंडिंग नवादा में एनीमिया मुक्त भारत अभियान: 6... ज्ञानेश कुमार इस्तीफा का सब कर रहे हैं... दरगाह मकनपुर शरीफ में उर्स का आयोजन: ज... અમરેલી જિલ્લા ખેલમહાકુંભ માં ફૂટબોલ સ્... કઠલાલના શાહપુરમાં ૧૦૦૦ મેટ્રિક ટન ક્ષમ... बिहार में 49 पुलिस निरीक्षकों को उप पु...
15 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതി ആരംഭം കുറിച്ചു.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 15 अक्टू. 2026, 07:18 PM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി

കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ സഹകരണത്തോടെ കൈയ്യോട് കൈ, നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭയിലെ ശുചികരണ തൊഴിലാളികൾക്ക് ഗസ്റ്റ്‌ ഹൗസിൽ വച്ചു പരിശീലനം നൽകി.ശുചികരണ തൊഴിലാളികളു ടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുക, തൊഴിൽ സുരക്ഷ നൽകുക എന്നി ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലനം നഗരസഭ അധ്യക്ഷ adv റിനിഷ വി ഉദ്ഘാടനം ചെയ്‍തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാണത് സമീറ മുസ്തഫ അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ശ്രീ ജിതേഷ് ജി അനിൽ ആശംസകൾ നേർന്നു.നഗരസഭ ക്ലീൻ സിറ്റി മാനേജ്‌റും മാസ്റ്റർ ട്രെയിനറു മായ ശ്രീ വത്സൻ സി കെ, KSWMP ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ Dr ലതിക സി, കില റിസോഴ്സ് പേഴ്സൺ Dr സുലഫ P എന്നിവർ പരിശീനം നയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്രീ മുഹമ്മദ്‌ ഹനീഫ, ശ്രീ രാജൻ കെ, ശ്രീ ഗോപകുമാർ, ശ്രീ മുനീർ, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ പ്രവിത, KSWMP പ്രതിനിധി സതീശൻ വി ആർ എന്നിവർ നേതൃത്വം നൽകി.
📲Get App