🔥 TRENDING अमरोहा: श्री अनिल गुज्जर किसान मोर्चा... Attended the organization review meeti... સાગા રેસીડેન્સીમાં બાળકોએ રજૂ કર્યું મ... आईटीबीपी में कांस्टेबल जीडी के पदों पर... खुर्जा के मुंडाखेड़ा में नाइट क्रिकेट... समस्तीपुर: वारिसनगर प्रखंड में हाथी पर...
15 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

രാഷ്ട്രീയ ഏകതാ പരേഡ്: ദേശീയ ബൈക്ക് റാലിക്ക് മലപ്പുറത്ത് സ്വീകരണം നൽകി*

✍️ Reporter: RAMESH CHUNGAPPALLI 🗓 15 Oct 2026, 07:08 PM 👁 18
Share: 💬 WhatsApp 📘 Facebook 𝕏 Post

രാഷ്ട്രീയ ഏകതാ പരേഡ്: ദേശീയ ബൈക്ക് റാലിക്ക് മലപ്പുറത്ത് സ്വീകരണം നൽകി* സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന ‘രാഷ്ട്രീയ ഏകതാ പരേഡ് 2026’-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് ജാഥയ്ക്ക്

*രാഷ്ട്രീയ ഏകതാ പരേഡ്: ദേശീയ ബൈക്ക് റാലിക്ക് മലപ്പുറത്ത് സ്വീകരണം നൽകി*

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന ‘രാഷ്ട്രീയ ഏകതാ പരേഡ് 2026’-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് ജാഥയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകി. മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ മലപ്പുറം കുന്നുമ്മലിലാണ് സ്വീകരണമൊരുക്കിയത്. ‘ലഹരിവിമുക്ത ഭാരതം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരള പൊലീസ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘തൂഫാന്റെ’ പ്രചാരണത്തിനുമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
ജാഥയിൽ പങ്കെടുക്കുന്ന സേനാംഗങ്ങളെ എം.എസ്.പി കമാൻഡന്റ് ഇൻ-ചാർജ് ആർ. രാജേഷ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എം.എസ്.പി വിദ്യാലയത്തിലെ എൻ.സി.സി, എസ്.പി.സി വിദ്യാർഥികളും എം.എസ്.പിയിലെ പൊലീസ് സേനാംഗങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി ജാഥയെ വരവേറ്റു. എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്റ് കെ.വി. രാജേഷ്, അസിസ്റ്റന്റ് കമാൻഡന്റുമാരായ ബിജു ചാക്കോ, ബിജു, മുഹമ്മദ് ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സായുധസേനകളെ പ്രതിനിധീകരിക്കുന്ന റൈഡർമാർ പങ്കെടുക്കുന്ന ജാഥ കേരളത്തിൽനിന്ന് ആരംഭിച്ച് ഗുജറാത്തിലാണ് സമാപിക്കുന്നത്. ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡിലും ജാഥയിലെ അംഗങ്ങൾ അണിനിരക്കും.
📲Get App