എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും; വിജയഭേരി
മലപ്പുറം: എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും;
മലപ്പുറം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അക്കാദമിക നിലവാരം ഉയർത്തുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും രക്ഷാകർതൃ സമിതികളുടെ സജീവ ഇടപെടൽ ശക്തിപ്പെടുത്താൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ചേർന്ന സംയുക്തയോഗം തീരുമാനിച്ചു.
ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ പി.ടി.എ പ്രസിഡന്റുമാർ, എസ്.എം.സി ചെയർമാൻമാർ, എം.പി.ടി.എ പ്രസിഡന്റുമാർ എന്നിവരുടെ സംയുക്തയോഗമാണ് മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്ലാനിങ് ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്നത്.
2026–27 അധ്യയനവർഷത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട വിവിധ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. എല്ലാ ക്ലാസുകളിലും മിനിമം ലേണിങ് ഉറപ്പുവരുത്തുക, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറുശതമാനം വിജയം കൈവരിക്കുക, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പിന്തുണ നൽകുക, മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്രവികസനം സാധ്യമാക്കുക എന്നിവയ്ക്ക് മുൻഗണന നൽകും.
പരീക്ഷാവിജയത്തിനൊപ്പം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും മൂല്യബോധത്തിനും പ്രത്യേക ഊന്നൽ നൽകാനും വിജയഭേരി പ്രവർത്തനങ്ങൾ എല്ലാ വിദ്യാലയങ്ങളിലും സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാനും തീരുമാനിച്ചു. വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപകർക്ക് പൂർണ പിന്തുണ നൽകുന്നതിനും പി.ടി.എ, എസ്.എം.സി, എം.പി.ടി.എ സമിതികൾ കൂടുതൽ സജീവമായി ഇടപെടും.
സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. അധ്യാപക ഒഴിവുകൾ നികത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്നും വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.കെ. അസ്ലു അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി അജ്മൽ അംഗങ്ങളായ ശ്രീ സി സുകുമാരൻ, പി എച്ച് ഷമീം, ഷാജി പച്ചേരി, കെ.പി. വഹീദ, ജൈസൽ എളമരം, വസീമ വേളേരി, ശരീഫ് കുറ്റൂർ, ഫൗസിയ പെരുമ്പള്ളി, യാസ്മിൻ അരിമ്പ്ര, റൈഹാനത്ത് കുറുമാടൻ, മലപ്പുറം ഡി.ഇ.ഒ. സുനിത, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
വിജയഭേരി ജില്ലാ കോർഡിനേറ്റർ ടി. സലീം 2026–27 വർഷത്തെ പ്രവർത്തനപദ്ധതി വിശദീകരിച്ചു. ഹയർ സെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ ഷഹീർ സ്വാഗതം പറഞ്ഞു.