🔥 TRENDING NDTV Profit Shares Day‑Wise Box Office... L Murugan Resigns as MoS: Rise from La... Chennai to Witness Moderate Rain on Oc... L. Murugan Resigns from Ministry and R... Ajnar River in MP turns polluted again... Ashwini Vaishnaw Highlights India's 20...
14 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
ദുരന്തങ്ങളെ നേരിടാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി

ദുരന്തങ്ങളെ നേരിടാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി

✍️ Reporter: RAMESH CHUNGAPPALLI 🗓 14 Oct 2026, 09:50 AM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post
On the occasion of International Disaster Mitigation Day, under the auspices of Malappuram District Disaster Management Authority, a one-day disaster management training program was organized for the members of the inter-agency group in the district. The training was organized based on the concept of 'Resilience Starts at Home', which is the theme of the United Nations.

Swati Chandramohan KAS, Deputy Collector (Disaster Management), inaugurated the training program. District Disaster Management Junior Superintendent Babu Padivatamparambil, Malappuram Fire and Rescue Station Senior Fire Officer Mohammad Shibin, Hazard Analyst Aditya TS, Disaster Management Plan Coordinator Afra CP, Inter Agency Group Executive Members Munirul Islam (AODA), Tajuddin (Malabar Amateur Society) participated.

Training was given in the subjects of Search and Rescue Operation and Basic Life Support. Senior Fire Officer of Malappuram Fire and Rescue Station Mohammad Shibin and Trippanachi Health Inspector Nasser Ahmed led the training held at Malappuram Sea Launch Conference Hall from 10 am to 4.30 pm.

The aim of the program was to provide the necessary knowledge and practical training to effectively conduct rescue operations in disaster situations and to coordinate life-saving operations in emergency situations. Representatives of 25 organizations registered under the District Disaster Management Authority participated in the training.



അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്കായി ഏകദിന ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ പ്രമേയമായ ‘Resilience Starts at Home’ (പ്രതിരോധശേഷി വീടുകളിൽനിന്ന് ആരംഭിക്കുന്നു) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്.

സ്വാതി ചന്ദ്രമോഹൻ കെ.എ.എസ്., ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം), പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ബാബു പടിവട്ടംപറമ്പിൽ, മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഷിബിൻ, ഹസാർഡ് അനലിസ്റ്റ് ആദിത്യ ടി.എസ്, ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ അഫ്ര സി.പി., ഇന്റർ ഏജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീറുൽ ഇസ്ലാം (AODA), താജുദ്ദീൻ (മലബാർ അമേചർ സൊസൈറ്റി) എന്നിവർ പങ്കെടുത്തു.

സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. മലപ്പുറം സീ ലോഞ്ച് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ നടന്ന പരിശീലനത്തിന് മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഷിബിനും തൃപ്പനച്ചിയിലെ ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദും നേതൃത്വം നൽകി.

ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 സംഘടനകളിലെ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു.
📲Get App