🔥 TRENDING कमिश्नर एवं कलेक्टर ने उप तहसील कार्या... गढ़ में राम जन्म लीला का भव्य मंचन: हज... Rain and Thunderstorms Expected Across... TVK Leads in Tamil Nadu By‑Polls for M... Youth Surge Powers TVK to Win Tamil Na... Bhopal Mufti Declares Muslim Youth Par...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പാരമ്പര്യ മരം ഈർച്ചക്കാരെ ‘റീ എക്കൗ’ ആദരിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Oct 2026, 03:54 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

‘റീ എക്കൗ’ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി ആദരിച്ചു.

ആധുനിക യന്ത്രങ്ങളും മരമില്ലുകളും വരുന്നതിന് മുൻപ് പാരമ്പര്യമായി മരം ഈർന്നു നൽകിയിരുന്ന തിരുന്നാവായ സ്വദേശികളായ കുഞ്ഞാപ്പുട്ടി (മൊയ്തീൻ കുട്ടി), കുഞ്ഞാപ്പുട്ടി (മുഹമ്മദ് കുട്ടി) എന്നിവരെ ‘റീ എക്കൗ’ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി ആദരിച്ചു.
​പതിനാലാം വയസ്സിൽ നാലണ ദിവസക്കൂലിക്ക് പരമ്പരാഗത ഈർച്ചപ്പണി തുടങ്ങിയ ഇരുവരും കൈവണ്ടിയിൽ മരങ്ങൾ റെയിൽവേ സ്റ്റേഷനുകളിലെത്തിച്ചും, ദുർഘടമായ പ്രദേശങ്ങളിൽ നിന്ന് ഭീമൻ മരങ്ങൾ ഈർന്നു നൽകിയും സാഹസിക ജീവിതമാണ് നയിച്ചിരുന്നത്. യന്ത്രങ്ങളുടെ വരവോടെ ഈ തൊഴിൽ മേഖല അന്യംനിന്നുപോയെങ്കിലും ഇരുവരും ഇപ്പോഴും മരമില്ലുകളിൽ ജോലി ചെയ്തുവരുന്നു. 'നാടിന്റെ നാൾവഴികൾ ഒരു ചരിത്ര പുനർവായന' പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഈർച്ചവാൾ സൂക്ഷിച്ചുവെച്ച പൂച്ചങ്ങൽ അബൂബക്കറിനും പ്രത്യേക ആദരം നൽകി.
📲Get App