🔥 TRENDING Rahul Gandhi Accuses BJP of Vote Theft... Maharashtra Extends NEET PG CAP Round‑... સુરતના કતારગામમાં હિંસક હત્યા: માથા વગ... पूर्णिया सांसद पप्पू यादव ने यादव समाज... Indian Stock Market Gains Rs 6 Lakh Cr... UP CM Yogi Adityanath to Issue Appoint...
05 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
വെട്ടിച്ചിറ ടോൾ പ്ലാസയിൽ സംഘർഷം

വെട്ടിച്ചിറ ടോൾ പ്ലാസയിൽ സംഘർഷം

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 06:02 PM 👁 54
Share: 💬 WhatsApp 📘 Facebook 𝕏 Post

മേഖലയിൽ ഏറെനേരം വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നു.

വെട്ടിച്ചിറ: ടോൾ തുക കൃത്യമായി നൽകിയിട്ടും യാത്രക്കാരോട് ജീവനക്കാർ അസഭ്യവർഷം നടത്തുകയും മോശമായി പെരുമാറുകയും ചെയ്തതിനെത്തുടർന്ന് വെട്ടിച്ചിറ ടോൾ പ്ലാസയിൽ നാട്ടുകാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ കൈകാര്യം ചെയ്തു. മേഖലയിൽ ഏറെനേരം വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നു.
​ടോൾ അടച്ചതിനു ശേഷവും ജീവനക്കാർ അനാവശ്യമായി തർക്കമുണ്ടാക്കുകയും യാത്രക്കാരെ പരസ്യമായി തെറിവിളിക്കുകയുമായിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിലും അധിക്ഷേപത്തിലും പ്രകോപിതരായ യാത്രക്കാരും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ചേർന്നാണ് ടോൾ ജീവനക്കാരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് കൈകാര്യം ചെയ്യുകയും ചെയ്തത്.
​സ്ഥലത്ത് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസെത്തി ഇടപെടേണ്ടി വന്നു. ടോൾ പ്ലാസ ജീവനക്കാരുടെ ഭാഗത്തുനിന്നും സ്ഥിരമായി ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
📲Get App