🔥 TRENDING बांका के बौंसी के पास भलजोर पुल पर भार... સુરતમાં સ્લમ સુધારણા કમિટી દ્વારા 5,29... SMC કચેરી રોડ, તાપી, પુરા, સુરતમાં বাগনানের নুন্টিয়া মোড়ে শনি ও রবিবার... Bihar OFSS Class 11 Spot Admission Rou... Bihar Floods Highlight Ongoing Politic...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
തെങ്ങ്മുറിക്കുന്നതിനിടെ തൊഴിലാളിയാണ് മരണപ്പെട്ടത്

തെങ്ങ്മുറിക്കുന്നതിനിടെ തൊഴിലാളിയാണ് മരണപ്പെട്ടത്

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 09:28 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

ഗുരുതരമായി പരിക്കേറ്റതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

താനൂർ: തെങ്ങ് മുറിക്കുന്നതിനിടെ തലയിലേക്ക് തെങ്ങിൻ കഷ്‌ണം വീണ് തൊഴിലാളി ദാരുണമായി മരിച്ചു. കുണ്ടുങ്ങൽ താമരക്കുളം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോൽക്കണ്ടത്തിൽ സുബ്രഹ്മണ്യൻ (മണി 58) ആണ് മരിച്ചത്‌. ഞായറാഴ്‌യായിരുന്നു അപകടം. തെങ്ങ് മുറിക്കുന്ന ജോലിക്കിടെ അപ്രതീക്ഷിതമായി മുറിച്ച തെങ്ങിൻ കഷ്ണം തലയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: ഷീല. മക്കൾ: ഷിബിൻ, സുബിഷ.

മരുമകൻ: ജിജീഷ്.
📲Get App