🔥 TRENDING Akshay Kumar Recounts Spotting Saif Al... Chiranjeevi's Upcoming Film 'Kaaka' Se... India, Belgium to Explore Lab‑Grown Di... TGCSB Seizes Cyber Fraud Network in Kh... Finance Minister Sitharaman Showcases... New Study Suggests Chimpanzees Have Di...
04 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

✍️ Reporter: Anil Narayanan 🗓 04 Sep 2026, 04:54 PM 👁 4
Share: 💬 WhatsApp 📘 Facebook 𝕏 Post

പിറവത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആളപായം ഇല്ല

കേരളം : കൊച്ചിയിൽ പിറവത്തിനടുത്ത് ആറ്റുതീരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവർ ആണ് വിവരം കാറുകാരനെ അറിയിച്ചത്. ഉടനെ തന്നെ വാഹനം നിർത്തി യാത്രക്കാർ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗത്ത് നിന്ന് തീയും പുകയും ശക്തമായി ഉയർന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പിറവത്തുനിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.
📲Get App