🔥 TRENDING PM Modi Wishes Nation on Bhai Dooj, Em... Hyderabad Jewelry Store Burglary: Thie... नाहन में कार्य तेज़ी से चल रहा है Mysterious Jaw-Shaped Structure Found... Shivangi Singh to Move to USA After We... बिहटा थाना क्षेत्र के सिमरी गांव में घ...
11 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Politics

NH 66 നാട്ടികയിൽ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് ചെയ്യുന്നതിനെതിരെ തൃശൂർ എംപി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സംയുക്ത സമരസമിതിയുടെ മാർച്ച്

✍️ Reporter: Sajeevan P.U. 🗓 11 Nov 2026, 10:16 AM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

നാഷണൽ ഹൈവേ 66 നാട്ടികയിൽ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെക്കെതിരെ സംയുക്ത സമരസമിതി തൃശൂർ എംപി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി, പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു.

നാഷണൽ ഹൈവേ 66 നാട്ടികയിൽ നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനം ഉയർത്തി, സംയുക്ത സമരസമിതി തൃശൂർ എംപി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി

മാർച്ചിനിടയിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവർത്തകരെ തടഞ്ഞു, പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി റോഡിൽ നിൽക്കുകയും അവരുടെ ആവശ്യങ്ങൾ ഉയർത്തുകയും ചെയ്തു കൊണ്ട് അവിടത്തന്നെ യോഗം ചേരുകയുണ്ടായി

യോഗം കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്ന് യോഗത്തിൽ ശ്രീ വത്സരാജ് യോഗത്തിൽ ആവശ്യപ്പെട്ടു ഏരിയ സെക്രട്ടറി ഹാരിസ് ബാബു സ്വാഗതം ചെയ്തു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെപി സന്ദീപ് അദ്ധ്യക്ഷനായി, സിപിഎം ജില്ലാ സെക്രട്ടറി കെവി അബ്ദുൾ ഖാദർ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി

എൻ.കെ. അക്ബർ എംഎൽഎ., എൽഡിഎഫ് കൺവീനർ പികെ ചന്ദ്രശേഖരൻ, എഎസ് ദിനകരൻ, ടിടി ശിവദാസ്, കെവി രാജേഷ്, വികെ ജ്യോതി പ്രകാശ് എന്നിവർ പ്രസംഗിച്ചു, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
📲Get App