🔥 ट्रेंडिंग સાબરકાંઠા પોલીસએ ધનતેરસ પાવન પર્વે ૯૩૨... एनटीपीसी ने टांडा में 52वां स्थापना दि... Sagar visit s MLA Lal Chowk ahsaan par... कैंटर की टक्कर में मरा 30 वर्षीय युवक,... . हर वर्ग के लोगों से जुड़ाव ही योगिता... फतेहपुर के रामपुर गांव के समीप रेलगाड़...
07 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ആൾസെവൻസ് ഫുട്ബോൾ അസോസിയേഷൻ സമ്മേളനം 9 ന്

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 07 नव. 2026, 12:10 PM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

27-ാമത് സംസ്‌ഥാന സമ്മേളനം 2026 നവംബർ 9 ന്

മലപ്പുറം: ആൾസെവൻസ് ഫുട്ബോൾ അസോസിയേഷൻ്റെ (ASFA) 27-ാമത് സംസ്‌ഥാന സമ്മേളനം 2026 നവംബർ 9 ന് മഞ്ചേരി ആനക്കയത്ത് അന്തരിച്ച ഫുട്ബോൾ താരം അസീം കൊറളിയാടൻ്റെ നാമധേയത്തിലുള്ള (മിഹാസ് ഹോട്ടൽ & റിസോർട്ട്) നഗറിൽ വെച്ച് നടക്കും.

രാവിലെ 10 മണിക്ക് ബഹു: റവന്യൂ വകുപ്പ് മന്ത്രി ശ്രീ.എ പി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. MLA മാരായ വി. എസ് ജോയ്, എ റഹ്മത്തുള്ള, ടി.പി. അഷ്‌റഫലി, മഞ്ചേരി നഗരസഭാ അദ്ധ്യക്ഷൻ ശ്രീ വല്ലാഞ്ചിറ അബ്ദുൽ മജീദ്, മുൻ ഇൻ്റർനാഷണൽ ഫുട്ബോൾ താരം യു.ഷറഫലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും

ASFA സംസ‌ഥാന പ്രസിഡണ്ട് മുഹമ്മദ് ചെറുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി റോയൽ മുസ്‌തഫ റിപ്പോർട്ടവതരിപ്പിക്കും ASFA യുടെ മുഖ്യ രക്ഷാധികാരി ആർ വിനയൻ പതാക ഉയർത്തും.

202627 സെവൻസ് ഫുട്ബോൾ സീസണിൽ കളി നടത്തുന്നതിനായി 40 അപേക്ഷകൾ ലഭിച്ചു. ഇതിൽ അന്തിമ മായി കളി നടത്തുന്നതിന് 35 കമ്മറ്റികൾക്ക് ASFA അനുവാദം നൽകി. സംസ്‌ഥാനത്തെ ആദ്യ ടൂർണ്ണമെന്റ് നവംബർ 13 ന് 2 + സ്പോർട് ക്ലബ്ബ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ നടക്കും. ടൂർണ്ണമെൻ്റുകൾ, കളിക്കാർ, റഫറിമാർ എന്നിവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയുടെ രജിസ്ട്രേഷൻ പൂർത്തിയായി.

2025-26 സീസണിൽ തിരഞ്ഞെടുത്ത മികച്ച ടൂർണ്ണമെന്റ്, ജനപ്രിയ ടൂർണ്ണമെന്റ്, മികച്ച ടീം, മികച്ച കളിക്കാരൻ, മികച്ച ഡിഫന്റർ, മികച്ച വിദേശ താരം, മികച്ച ഗോൾകീപ്പർ,മികച്ച പ്രോമിസിംഗ്‌താരം എന്നിവക്ക് ASFA ഏർപ്പെടുത്തിയിട്ടു ള്ള പുരസ്ക‌ാരം വിതരണം ചെയ്യും സംഘടനയിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ള 50 ടൂർണ്ണമെൻ്റ് കമ്മറ്റി പ്രതിനിധികൾ, ടീം ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, റഫറീസ് അസോസിയേഷൻ പ്രതിനികൾ സമ്മേളനത്തിൽ പങ്കെടുക്കും. മേദന തി വരുത്തിയ നിയമാവലി അവതരിപ്പിക്കും.

സമ്മേളനത്തിൻ്റെ ഭാഗമായി 9 ന് രാവിലെ 9 മണിക്ക് മഞ്ചേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് 20 ടീമുകളുടെ ജഴ്‌സി നൽകി ജഴ്‌സി പ്രകാശനം നടത്തും.
📲Get App