🔥 TRENDING महिला पत्रकारों पर हमले का मामला: सुप्... અમદાવાદ: ગીતામંદિર ST સ્ટેશન માર્કેટમા... कलेक्टर शहडोल शिकायत के बाद आज दिनांक... വട്ടപ്പാറയിൽ അപകടം: ദമ്പതികൾ മരിച്ചു. આગ્રાઉમાં ગરબા રમતા યુવકો પર હુમલો: ચહ... માંડવી હાઇસ્કુલમાં સનાતન હિન્દુ શક્તિ...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പീഡനം:പ്രതിക്ക് 47 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 11:12 AM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ബി. ഫസീലയാണ് കേസില്‍ വിചാരണ നടത്തി കടുത്ത ശിക്ഷ വിധിച്ചത്.

തിരൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 47 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
​തിരൂര്‍: ഒന്‍പതു വയസ്സുകാരിയായ പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അടുത്ത ബന്ധുവിന് 47 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ബി. ഫസീലയാണ് കേസില്‍ വിചാരണ നടത്തി കടുത്ത ശിക്ഷ വിധിച്ചത്. ഉമ്മയുടെ അമ്മാവന്റെ മകനായ 44 വയസ്സുകാരനാണ് ശിക്ഷ ലഭിച്ചത്.
​2012-13 അധ്യയന വര്‍ഷത്തില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നത് മുതല്‍ 2015-16 അധ്യയന വര്‍ഷം ഏഴാം ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള കാലയളവിലാണ് അതിജീവിത ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പല ദിവസങ്ങളിലായി വിവിധ സമയങ്ങളില്‍ പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
​പ്രധാന ശിക്ഷാ വിവരങ്ങള്‍:
​പോക്സോ നിയമത്തിലെ സെക്ഷന്‍ 6 r/w 5(l) പ്രകാരം 15 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവ്).
​സെക്ഷന്‍ 6 r/w 5(m) പ്രകാരം 15 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവ്).
​സെക്ഷന്‍ 6 r/w 5(n) പ്രകാരം 15 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവ്).
​ജെ.ജെ. ആക്ട് സെക്ഷന്‍ 75 പ്രകാരം 2 വര്‍ഷം കഠിന തടവ്.
​പ്രതി പിഴയടക്കുന്ന പക്ഷം ആ തുക മുഴുവന്‍ അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിക്ഷാ നടപടികള്‍ക്ക് ശേഷം പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
​കാടാമ്പുഴ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ആര്‍. രാജേന്ദ്രന്‍ നായരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് എസ്.ഐ.മാരായ സുധീര്‍കുമാര്‍ കെ., ജോര്‍ജ് എം.വി. എന്നിവര്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുകയും എസ്.ഐ. മനോജ് കെ.എന്‍. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍.പി. സീമയും അന്വേഷണ സംഘത്തെ സഹായിച്ചു.

English required

Tiroor 9th grade girl raped: Accused gets 47 years in rigorous imprisonment and Rs. 1.5 lakh fine
​Tiroor: A close relative has been sentenced to 47 years in rigorous imprisonment and a fine of Rs. 1.5 lakh for sexually assaulting a nine-year-old girl for several years. Tirur Fast Track Special Court Judge T.B. Faseela conducted the trial in the case and sentenced the severe punishment. The 44-year-old, who is the son of his mother's uncle, was sentenced.
​Aktijiva was a victim of brutal sexual assault from the time she was studying in class four in the 2012-13 academic year to the time she was studying in class seven in the 2015-16 academic year. The accused molested the girl at different times over several days. The verdict has now been given in a case registered at Kadampuzha police station.
​Main Sentence Details:
​15 years rigorous imprisonment and a fine of Rs. 50,000 under Section 6 r/w 5(l) of the POCSO Act (4 months additional rigorous imprisonment in default).
​15 years rigorous imprisonment and a fine of Rs. 50,000 under Section 6 r/w 5(m) (4 months additional rigorous imprisonment in default).
​15 years rigorous imprisonment and a fine of Rs. 50,000 under Section 6 r/w 5(n) (4 months additional rigorous imprisonment in default).
​2 years rigorous imprisonment under Section 75 of the J.J. Act.
​The court ordered that the entire amount be paid to the survivor if the accused pays the fine. In addition, the court has also directed the District Legal Service Authority to provide additional compensation under the Victim Compensation Scheme. After the sentencing proceedings, the accused was sent to Tavanur Central Jail.
​The case was registered by R. Rajendran Nair, Sub-Inspector of Kadampuzha Police Station and the preliminary investigation was conducted. Subsequently, SIs Sudhirkumar K. and George M.V. completed the further investigation and SI Manoj K.N. submitted the charge sheet. Special Public Prosecutor Adv. Ashwani Kumar appeared for the prosecution. 15 witnesses were examined in the case and 12 documents were produced. Assistant Sub-Inspector N.P. Seema of the Prosecution Liaison Wing also assisted the investigation team.
📲Get App