🔥 TRENDING MP High Court Allows 62-Year Retiremen... शामली के कांधला में बिजली विभाग के दो... What is your favorite winter destinat... દ્વારકા જિલ્લામાં કિસાન મહાસભા: કોંગ્ર... ಬೆಲೆ ಏರಿಕೆ ವಾಪಸ್‌ಗೆ ಆಗ್ರಹಿಸಿ ಪ್ರತಿಭಟನೆ... शांति व्यवस्था भंग करने वाले 06 आरोपिय...
12 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

യു.എ.ഇയിലെ ഫുജൈറയിൽ 3 മലപ്പുറം സ്വദേശികൾ മരണപ്പെട്ടു

✍️ Reporter: RAMESH CHUNGAPPALLI 🗓 12 Nov 2026, 09:33 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

കുടുംബസമേതം സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ട ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

വേങ്ങര..യു.എ.ഇയിലെ ഫുജൈറയിൽ നിർത്തിയിട്ട ട്രക്കിനു പിറകിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അബ്ദുറഹിമാൻ നഗർ കുന്നുംപുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുന്നുംപുറം കുണ്ടിൽപാറ സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), ഇരട്ട സഹോദരി മിസ്ന ജുബിൻ (21), സിദ്ദീഖിന്റെ പേരമകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരണപ്പെട്ടത്.

​ഫുജൈറയിൽ ബിരുദ വിദ്യാർത്ഥികളാണ് മരിച്ച മുഹമ്മദ് അസ്മിലും മിസ്ന ജുബിനും. ഇവർ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ട ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. നിയമം തെറ്റിച്ച് ട്രക്ക് നിർത്തിയു.എ.ഇയിലെ ഫുജൈറയിൽയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മറ്റ് നിരവധി വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

​അപകടത്തിൽ അസ്മിലിന്റെയും മിസ്നയുടെയും മാതാവ് ആരിഫയ്ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മരിച്ച മൂന്ന് വയസ്സുകാരൻ ഫായിസ് സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകനാണ്. അജ്മൽ മറ്റൊരു സഹോദരനാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഫുജൈറയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾഅറിയിച്ചു
📲Get App