🔥 TRENDING Madhya Pradesh Labour Court to Rule on... RBI Report Shows Rising Digital Financ... High Court Stays No‑Confidence Motion... 22-Month-Old Kidnapped in Rajasthan fo... આજ રોજ રાજુલા તાલુકાના શ્રી ભેરાઈ ગામે... Chikkamagaluru Launches Plastic‑Free H...
22 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

24നും 25നും ഓറഞ്ച് അലർട്ട്;

✍️ Reporter: RAMESH CHUNGAPPALLI 🗓 22 Oct 2026, 08:46 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം ജില്ലയിൽ ഇന്നും 24നും 25നും ഓറഞ്ച് അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
​മലപ്പുറം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (വ്യാഴം) കൂടാതെ ഈ മാസം 24, 25 തീയതികളിലുമാണ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
​കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
📲Get App