🔥 TRENDING Manipur Police Arrest Two PLA Militant... Manipur Police Seize Over 8,300 Bottle... Three arrested in Manipur for extortio... Meghalaya CM: No resolution on Block I... Two Kidney Transplants Successfully Co... Tripura Police Seize 340 kg Ganja Wort...
07 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

(സി.ബി.എസ്.യു.നാലാം സംസ്ഥാന സമ്മേളനം 10, 11 ന് മലപ്പുറത്ത്.

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Oct 2026, 11:58 AM 👁 17
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

17-ാം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി.

ഒക്ടോബർ 10, 11 തീയതികളിൽ മലപ്പുറത്ത്
​മലപ്പുറം: കാനറ ബാങ്ക് സ്റ്റാഫ് യൂണിയന്റെ (സി.ബി.എസ്.യു.) നാലാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കും. നവംബർ 13, 14, 15 തീയതികളിൽ നടക്കുന്ന 17-ാം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 10-ന് രാവിലെ 10 മണിക്ക് മുൻ എം.എൽ.എ. എം. സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും.
​രാജ്യത്ത് രൂക്ഷമാകുന്ന സാമ്പത്തിക അസമത്വം, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ, പൊതുമേഖലാ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണ നീക്കങ്ങളും തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും.
📲Get App