🔥 TRENDING Akhilesh Yadav Plans to Fund SP Electi... Azam Khan rules out split in SP-Congre... Sanjay Raut Praises Yogi Adityanath Ah... BJP and Akali Party Announce Alliance,... BSF Thwarts Pakistani Infiltration Att... Mokama MLA Anant Singh caught assaulti...
27 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഭരണഘടന സംരക്ഷണ സദസ്സ് നടന്നു

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Nov 2026, 10:59 AM 👁 24
Share: 💬 WhatsApp 📘 Facebook 𝕏 Post

ഭരണഘടനയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്: മന്ത്രി എ.പി അനില്‍കുമാര്

ഭരണഘടനയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്: മന്ത്രി എ.പി അനില്‍കുമാര്‍

മലപ്പുറം: ഭരണഘടനയാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും ഏറ്റവും വലിയ കരുത്തെന്നും ഇത് സംരക്ഷിക്കുക എന്നത് വര്‍ത്തമാന കാല ഇന്ത്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തനനമാണെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും റവന്യു വകുപ്പ് മന്ത്രിയുമായ എ.പി അനില്‍കുമാര്‍ പറഞ്ഞു.
മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പടെ എല്ലാവര്‍ക്കും സംരക്ഷണവും പ്രത്യേക പദവിയും നല്‍കുന്നതാണ് ഭരണഘടന.മതത്തിന്റെയോ ജാതിയുടെയോ പേരില്‍ മാറ്റിനിര്‍ത്താതെ എല്ലാവരെയും പരിഗണിക്കുന്ന സന്തുലിത ഭരണഘടനയാണ് ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തയ്യാറാക്കിയത്.
ആര്‍.എസ്.എസിന്റെ അജണ്ട പ്രകാരം ഭരണഘടനയുടെ സന്തുലിതത്വം തകര്‍ക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും വഴിയില്‍ ഭരണഘടനാ ഭേദഗതി നടപ്പിലാക്കാന്‍ അസൂത്രിത ശ്രമം നടത്തുകയാണ്.എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം അറിഞ്ഞ് രൂപപ്പെടുത്തിയ ഭരണഘടന അട്ടിമറിക്കുന്നതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമരം.ഇതിന് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിന്തുണ കൊടുക്കണമെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു.
കെ.പി.സി.സിയുടെ നിർദേശപ്രകാരം നവംബർ 26-ന് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 'സംവിധാൻ രക്ഷാ മാർച്ച്' പരിപാടിയുടെ ഭാഗമായാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.പി അബ്ദുൽ മജീദ്,കെ.പി.സി.സി മെമ്പർമാരായ വി.എ കരീം,എൻ.എ കരീം,വി മധുസൂദനൻ,എ.കെ അബ്ദുറഹ്മാൻ,ഡി.സി.സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്‌,ഷാജി പച്ചേരി,സമദ് മങ്കട,അഡ്വ നസ്റുള്ള,അബ്ദുൽ അലി മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
📲Get App