🔥 TRENDING Mother and Two Children Found Dead in... चेन्नई-भगत कोठी एक्सप्रेस में शराब की... संविधान दिवस पर जिलेभर में दिलाई गई सं... राजकीय आईटीआई हनुमानगढ़ में जिला स्तरी... મેહસાણા: દુદ સાગર ડેરી સામે દેશી દારૂ... बिहार पटना स्थित एम्स को मिला पहले स्क...
27 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

എൽ ഡി എഫ് ജനകീയ കൂട്ടായ്മ നടത്തി.

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Nov 2026, 11:05 AM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

ജനവിരുദ്ധ - വർഗ്ഗീയ നയങ്ങൾക്കെതിരെ

എൽ ഡി എഫ് ജനകീയ കൂട്ടായ്മ നടത്തി
------------------------------------
യു.ഡി.എഫ് സർക്കാരിൻ്റെ ജനവിരുദ്ധ - വർഗ്ഗീയ നയങ്ങൾക്കെതിരെ എൻ.ഡി എഫ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടത്തി.
വിലക്കയറ്റം തടയുക, കടലും തീരവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കിഫ്ബിയെ തകർക്കരുത്, ആരോഗ്യ-വിദ്യാഭ്യാസ മേഖല സ്വകാര്യ കോർപ്പറേറ്റുകൾ തീരെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, സംഘപരിവാറിന് കീഴടങ്ങുന്ന വർഗ്ഗീയ നയങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായിരുന്നു ജനകീയ കൂട്ടായ്മ.
മുൻ മന്ത്രിയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന അധ്യക്ഷൻ എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സി. പി. ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി .എച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ (എം ) ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി .ശശികുമാർ, അഡ്വ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് ഹസ്സൻ, അഡ്വ മുസ്‌തഫ കുത്രാൻ, കെ. മജ്നു .കെ.പി രാമനാഥൻ , തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ കെസുന്ദരരാജൻ സ്വാഗതവും നാസർ പുൽപ്പറ്റ നന്ദിയും പറഞ്ഞു
📲Get App