🔥 TRENDING ବାଲେଶ୍ୱରରେ ଖେଳ ଛୁଟି ବେଳେ ଦଶମ ଛାତ୍ରଙ୍କୁ... राजकिशोर नगर में नौ दिवसीय श्रीमद भागव... ଭାରତ-ନେପାଳ ମଧ୍ୟରେ ୮ଟି ଗୁରୁତ୍ୱପୂର୍ଣ୍ଣ ଚ... सपोटरा में स्वास्थ्य सेवाओं की समीक्षा... OSSTET-୨୦୨୬ ରେଜଲ୍ଟ ପ୍ରକାଶ, ୪୪,୨୯୮ ପରୀକ... સાબરકાંઠા જિલ્લામાં દારૂ-બિયર હેરાફેરી...
23 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മാധ്യമപ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കണം കെ.യു.ഡബ്ലിയു.ജെ.

✍️ Reporter: RAMESH CHUNGAPPALLI 🗓 23 Nov 2026, 07:31 PM 👁 25
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം

ലേബര്‍കോഡ്; മാധ്യമപ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കണം
കെ.യു.ഡബ്ലിയു.ജെ. ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം

മലപ്പുറം: പുതിയ ലേബര്‍കോഡിലെ വ്യവസ്ഥകള്‍ നടപ്പാവുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്ലിയു.ജെ.) ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍സുരക്ഷ, ശമ്പളം, തൊഴില്‍ വ്യവസ്ഥകള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം എന്നിവയിലെല്ലാം പുതിയ കോഡില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. തൊഴിലാളികളുമായി ചര്‍ച്ച ചെയ്തശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു. ശമ്പളം നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.മഹേഷ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി വി.പി.നിസാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനക്കമ്മിറ്റിയംഗം സമീര്‍ കല്ലായി, ജില്ലാ ട്രഷറര്‍ പി.എ.അബ്ദുള്‍ ഹയ്യ്, വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയന്റ് സെക്രട്ടറി പി.പി.അഫ്താബ്, വിമല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.ബി സതീഷ്‌കുമാര്‍ ,വി.പി.റഷാദ്,തുടങ്ങിയവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ വിമല്‍ കോട്ടയ്ക്കല്‍ പ്രസിഡന്റും വി.പി.നിസാര്‍ സെക്രട്ടറിയും ടി.പി.സുരേഷ്‌കുമാര്‍ ട്രഷററുമായ പുതിയ ജില്ലാഭാരവാഹികള്‍ ചുമതലയേറ്റു.
📲Get App