അപകടം വിതച്ച് വ്യാജ ഫെയർനെസ് ക്രീമുകൾ
Watch on:
▶️ YouTube
ക്രീമിൽ കണ്ടെത്തിയത് അനുവദനീയമായതിലും പല മടങ്ങ് മെർക്കുറി അംശം
AREEKODE :
അപകടം വിതച്ച് വ്യാജ ഫെയർനെസ് ക്രീമുകൾ: മെർക്കുറി വിഷബാധ മൂലം 17-കാരിക്ക് ഗുരുതര വൃക്കരോഗം
>> സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി അരിക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പ്പിറ്റലിലെ മെഡിക്കൽ സംഘം; ക്രീമിൽ കണ്ടെത്തിയത് അനുവദനീയമായതിലും പല മടങ്ങ് മെർക്കുറി അംശം
അരീക്കോട്: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന വ്യാജേന വിപണിയിലെത്തുന്ന സൗന്ദര്യ
വർദ്ധക ക്രീമുകളിലെ അമിത മെർക്കുറി വിഷബാധ ജില്ലയിൽ വീണ്ടും 17-കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കി. ഫെയർനെസ് ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറി അംശം മൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച 17-കാരിക്ക് കൃത്യമായ രോഗനിർണ്ണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും പുതുജീവൻ നൽകിയിരിക്കുകയാണ് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. മെർക്കുറി വിഷബാധയെത്തുടർന്ന് മെംബ്രനസ് നെഫ്രോപ്പതി എന്ന അതിസങ്കീർണ്ണ രോഗാവസ്ഥ ബാധിച്ച പെൺകുട്ടിയാണ് മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ അപകടനില തരണം ചെയ്തത്. അരിക്കോട് സ്വദേശിയായ 17-കാരി നിലവിൽ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ വിദഗ്ദ്ധ ചികിത്സയിൽ ആരോഗ്യ നില മെച്ചപ്പെടുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു സമ്മേളനത്ത