🔥 TRENDING ঢাক-ঢোলের তালে জমজমাট বেলডাঙার ঐতিহ্যব... Jharkhand Government Publishes List of... Jharkhand ambulance services suspended... Virender Sehwag Supports MS Dhoni’s Re... Pakistani Man Disguises as Woman in Au... Manorama News airs Speed News at 9:30 ...
20 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തിരുവോണമല കയറ്റത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തി

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Nov 2026, 06:37 PM 👁 53
Share: 💬 WhatsApp 📘 Facebook 𝕏 Post

മലബാറിലെ പ്രശസ്തമായ മാമല ക്ഷേത്രമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുവോണമലയിലെ ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രം.

തിരുവര്‍ച്ചനാംകുന്ന് ദേവസ്വം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ തിരുവോണമല കയറ്റത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

മലബാറിലെ പ്രശസ്തമായ മാമല ക്ഷേത്രമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുവോണമലയിലെ ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മല കയറി ക്ഷേത്രത്തിലെത്തുന്നത് തന്നെ അര്‍ച്ചന നടത്തിയതിന് തുല്യമാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിനും ഇവിടുത്തെ തിടമ്പിനും 2000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. 15-ാം തീയതി മഠത്തില്‍കുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള അതിപുരാതനവും അമൂല്യവുമായ തിടമ്പ് വാദ്യഘോഷങ്ങളുടെയും ആചാരോപചാരങ്ങളുടെയും അകമ്പടിയോടെ തിരുവോണമലയിലേക്ക് എഴുന്നള്ളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും പ്രസാദ ഊട്ടും നടന്നു. പ്രദേശത്ത് സേവാഭാരതി ആംബുലന്‍സ് അടക്കമുളള സൗകര്യങ്ങളുംഏര്‍പ്പെടുത്തിയിരുന്നു.
📲Get App