🔥 TRENDING தலைஞாயிறு வேளாண்மை உதவி இயக்குனர் அலுவ... राष्ट्रीय लोक अदालत को लेकर शेखपुरा मे... जैसलमेर में पंचायत समिति व जिला परिषद... नशे के खिलाफ एकजुट हुए एकाढ़ा के छात्र... कायाकल्प अभियान के तहत स्कूलों की व्यव... Azam Khan: Today's Congress Leadership...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 10 Nov 2026, 09:10 PM 👁 119
Share: 💬 WhatsApp 📘 Facebook 𝕏 Post

മലപ്പുറം അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം അപകടം ഒഴിവായി.

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലപ്പുറം കോട്ടപ്പടി തബലിക് പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മലപ്പുറം അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം അപകടം ഒഴിവായി.കോട്ടപ്പടി കക്കടത്തു പറമ്പിൽ ഹൗസ് സുനിൽ കുമാർ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള KL 07 BL 9320, 2009 മോഡൽ മാരുതി റിറ്റ്‌സ് കാറിനാണ് തീപിടിച്ചത് .ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട ഡ്രൈവർ വാഹനം നിർത്തി, മൂന്നു യാത്രക്കാരും ഓടിരക്ഷപ്പെടുകയായിരുന്നു.ജനവാസമേഖലയിൽ കാർ പൂർണമായി ആളിക്കത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി . മലപ്പുറം അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സേന അംഗങ്ങൾ ആയ ആർ അരുൺ ,വി വിബിൻ ,കെ അഭിലാഷ് ,ജെ അശ്വന്ത് ,എൻ രാഹുൽ വിപി നിഷാദ് എന്നിവർ ചേർന്ന് തീ പൂർണമായും അണച്ചു അപകടം ഒഴിവാക്കി . കാറിന്റെ എസിയിൽനിന്നും ഉണ്ടായ ഷോർട് സെർക്യൂട്ട് ആയിരിക്കാം അപകട കാരണം എന്ന് അനുമാനിക്കുന്നു .
📲Get App