നിലമ്പൂർ ബൈപാസ് നിർമ്മാണോദ്ഘാടനം 28ന്
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ
മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നസാഫല്യം; നിലമ്പൂർ ബൈപാസ് നിർമ്മാണോദ്ഘാടനം 28ന് മുഖ്യമന്ത്രി വിഡി സതീശൻ
മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ കാത്തിരിക്കുന്ന നിലമ്പൂർ ബൈപാസിന്റെ നിർമ്മാണ ഉദ്ഘാടനം 28ന് രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. കെഎൻജി (കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ) അന്തർ സംസ്ഥാന പാതയിൽ ജ്യോതിപ്പടി മുതൽ വെളിയംതോട് വരെ 6 കിലോമീറ്ററാണ് ബൈപാസിൻ്റെ ദൈർഘ്യം. രണ്ടറ്റങ്ങളിൽ 35മീറ്റർ വീതിയിൽ 4 വരി പാതയായി ദേശീയപാത നിലവാരത്തിലാണ് റോഡ് വരിക. നിലമ്പൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായ ബൈപാസിന് 1996 ൽ ആര്യാടൻ മുഹമ്മദ് നിലമ്പൂരിന്റെ എം.എൽ.എയും മന്ത്രിയുമായിരുന്നപ്പോഴാണ് 50 തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് 2013ൽ ഒന്നാംഘട്ട ഭൂമിയേറ്റെടുക്കലിന് 14 കോടി രൂപയും റോഡ് നിർമ്മാണത്തിന് 21 കോടിയുമടക്കം 35 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ട നിർമ്മാണത്തിന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ സർക്കാർ ചുമതലപ്പെടുത്തി.
ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് വരെ 2 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുത്തു. 2016 ൽ പണി തുടങ്ങി. 1860 മീറ്റർ റോഡ് മണ്ണിട്ടുയർത്തി റോഡ് ഫോർമേഷൻ പൂർത്തീകരിച്ചു. ഇടതു സർക്കാർ അധികാരത്തിലെത്തിയതോടെ നിർമ്മാണം നിലച്ചു.
2025ൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ യായതോടെയാണ് ബൈപാസിന് പുതുജീവൻ ലഭിച്ചത്. നിലമ്പൂർ ബൈപാസ് പൂർത്തീകരണം സബ് മിഷനായി നിയമസഭയിൽ ഉന്നയിച്ചു. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ധനകാര്യ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ എം.എൽ.എ നേരിൽ കണ്ട് നിലമ്പൂർ ബൈപാസ് വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപെടുത്തി സാങ്കേതിക തടസങ്ങൾ നീക്കാനാവശ്യപ്പെട്ടു.