🔥 TRENDING Gujarat to Start Procuring Moong at MS... शाजापुर के अकोदिया टोल पर 70 रुपये टोल... Teen Killed in Gujarat as Speeding Car... Tata AutoComp Plans ₹1,000 Crore Inves... बरेठा‑वणधर में धन्यवाद सभा: चुनावी हार... દ્રારકાથી પરત ફરી રહેલા ઝુંડાલ ગામના પ...
25 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ചുമരെഴുത്ത് സാംസ്‌കാരികോത്സവം 27 ന്.

✍️ Reporter: RAMESH CHUNGAPPALLI 🗓 25 Nov 2026, 12:58 PM 👁 24
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

ഏറ്റവും വലിയ ചുമരെഴുത്ത് സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നത്.

ജാതിമതഭേദമന്യേ ആയിരത്തോളം കലാകാരന്മാരും പ്രവർത്തകരും പ്രദേശവാസികളും ഒരേസമയം ചുമരിൽ പങ്കാളികളാകുമെന്നതാണ് പരിപാടിയുടെ

സമസ്ത സെന്റിനറി: കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സാംസ്‌കാരികോത്സവം.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷമായ സമസ്‌ത സെൻ്റിനറിയുടെ പ്രചാരണാർഥം കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സാംസ്കാരികോത്സവത്തിന് തെന്നല ഒരുങ്ങുന്നു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് സംയുക്ത ആഭിമുഖ്യത്തിൽ രൂപപെടുത്തിയ പ്രൊജക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമരെഴുത്ത് സാംസ്‌കാരികോത്സവം.തെന്നല പഞ്ചായത്തിലെ തുറക്കൽ പ്രദേശത്താണ് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നത്.

2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാട് നടക്കുന്ന സമസ്‌ത സെന്റിനറി സമ്മേളന സന്ദേശം പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായാണ് വേറിട്ട സാംസ്കാരിക കൂട്ടായ്‌മ ഒരുക്കുന്നത്. 3,230(120meter) ചതുരശ്ര അടി വിസ്തൃതിയുള്ള കൂറ്റൻ ക്യാൻവാസിൽ സമസ്‌ത സെൻ്റിനറി കോൺഫറൻസ് ആലേഖനം ചെയ്യും.
📲Get App