🔥 TRENDING नशे के खिलाफ एकजुट हुए एकाढ़ा के छात्र... कायाकल्प अभियान के तहत स्कूलों की व्यव... Azam Khan: Today's Congress Leadership... Uttar Pradesh plants over 40 crore tre... Azam Khan mocks Asaduddin Owaisi with... Mizoram’s environmental watchdog urges...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കർമ്മശ്രേഷ്ഠ പുരസ്‌കാരം 25 ന് നൽകും

✍️ Reporter: RAMESH CHUNGAPPALLI 🗓 13 Nov 2026, 12:24 PM 👁 72
Share: 💬 WhatsApp 📘 Facebook 𝕏 Post

മുൻ സ്പീക്കർ കെ. രാധാകൃഷ്‌ണൻ എം.പിക്ക്

മികച്ച സ്പീക്കർക്കുള്ള ബാവഹാജി കർമ്മശ്രേഷ്ഠ പുരസ്‌കാരം മുൻ സ്പീക്കർ കെ. രാധാകൃഷ്‌ണൻ എം.പിക്ക്

സമർപ്പണം ഡിസംബർ 25-ന് തിരൂരിൽ

മലപ്പുറം മുൻ കേരള നിയമസഭാ സ്പീക്കർ കെ. മൊയ്‌തീൻകുട്ടി എന്ന ബാവ ഹാജിയുടെ സ്മ‌രണാർത്ഥം ബാവഹാജി ഫൗണ്ടഷേൻ ഏർപ്പെടുത്തിയ ബാവഹാജി കർമ്മശ്രേഷ്ഠ പുരസ്‌കാരത്തിന് മുൻ നിയമസഭാ സ്പീക്കർ കെ രാധാകൃഷ്‌ണൻ എം.പിയെ തിരഞ്ഞെടുത്തു.

പ്രശസ്തരും പ്രഗത്ഭരുമടങ്ങുന്ന ജൂറിയാണ് മികച്ച സ്പീക്കർക്കുള്ള പുരസ്‌കാര ജേതാവിനെ ഐകകണ്ഠേന പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലയളവിനുള്ളിൽ കേരള നിയമസഭയെ നയിച്ച മികച്ച സ്പീക്കറെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്‌ ാരത്തിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

2006 മെയ് 25 മുതൽ 2011 മെയ് 31 വരെ കേരള നിയമസഭാ സ്പീക്കറായി സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ച രാധാകൃഷ്ണ‌ൻ നിയമസഭാംഗം, സ്പീക്കർ എന്നീ നിലകളിലുള്ള മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്.

സ്പീക്കർ ഡിസംബർ 25-ന് തിരൂർ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ കേരള നിയമസഭാ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.പി പുരസ്‌കാര സമർപ്പണം നടത്തും.

സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ

പങ്കെടുക്കും

ബാവഹാജി ഫൗണ്ടേഷന്റെ ഭാവിപ്രവർത്തനങ്ങളുടെയും ജീവകാരുണ്യ പദ്ധതികളുടെയും പ്രഖ്യാപനവും സമ്മേളനത്തിൽ വെച്ച് നടക്കും.

പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ബാവഹാജി ഫൗണ്ടേഷൻ ചെയർമാൻ കെ. അബ്ദുൽ ലത്തീഫ് ട്രസ്റ്റ് അംഗങ്ങളായ വികെ യൂസുഫ് ഹാജി, ഷാജി ഷമീർ പാട്ടശ്ശേരി മുജീബ് പുള്ളാട്ട്, ഷൈജൽ വലിയാട്ട് എന്നിവർ പങ്കെടുത്തു.
📲Get App