🔥 TRENDING ગેનીબેન ઠાકોરના જન્મદિવસ પર કોંગ્રેસની... प्रधानमंत्री मोदी के राजापाकर कार्यक्र... સાવધાન રાજકોટ 🏛️ ગ્રામ વિકાસની દિશામાં વધુ એક સુવિધા... ਪੰਜਾਬ ਦੇ ਕੈਬਿਨੇਟ ਮੰਤਰੀ ਮਹਿੰਦਰ ਭਗਤ ਨੇ ਜ... काशी जोन पुलिस ने वाराणसी में व्यापक प...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളനങ്ങള്‍ 13 ന്

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Nov 2026, 03:59 PM 👁 68
Share: 💬 WhatsApp 📘 Facebook 𝕏 Post

സുഗന്ധം പരത്തുന്ന കുടുംബം' എന്ന തലക്കെട്ടിലുള്ള വിഷയാവതരണം

ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാവുന്നു. 'ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം' എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.

ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുവാനും, ജന സമ്പര്‍ക്ക പരിപാടികളിലൂടെ പ്രസ്ഥാനത്തിന്റെ കര്‍മ്മ മേഖലകള്‍ പരിചയപ്പെടുത്താനുമുള്ള വിവിധ പരിപാടികളാണ് സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി സകല മനുഷ്യര്‍ക്കും പങ്കാളിത്തം ഉറപ്പാക്കാവുന്ന വിധത്തിലാണ് നാല് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സമ്മേളന അജണ്ട സജ്ജമാക്കിയിട്ടുള്ളത്. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്താല്‍ നടത്തുന്ന 'സുഗന്ധം പരത്തുന്ന കുടുംബം' എന്ന തലക്കെട്ടിലുള്ള വിഷയാവതരണം സമ്മേളന അജണ്ടയിലെ മുഖ്യ ആകര്‍ഷണമായിരിക്കും. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പാനല്‍ ഡിസ്‌കഷനിലൂടെ മറുപടി നല്‍കും. ജമാഅത്തിനെ പരിചയപ്പെടുത്തുന്ന ഹംസഫര്‍ ഡോക്യുഫിക്ഷന്‍ പ്രദര്‍ശനവുമുണ്ടാവും. നവംബര്‍ പതിമൂന്നിന് വെള്ളിയാഴ്ച മഞ്ചേരി ഏരിയയിലാണ് മലപ്പുറം ഈസ്റ്റ് ജില്ലയിലെ ആദ്യ സമ്മേളനം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബുറഹ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുളള ദിവസങ്ങളിലായി ജില്ലയിലെ 19 ഏരിയകളിലും നടക്കുന്ന സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ജനുവരി മൂന്നിന് ഷാപ്പിന്‍ കുന്ന് വെച്ച് നടക്കുന്ന എടവണ്ണ ഏരിയാഏരിയാ സമ്മേളനത്തോടെയാണ് ജില്ലയിലെ സമ്മേളനങ്ങള്‍ക്ക് സമാപിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ ഭാരവാഹികളായ സമീര്‍ കാളികാവ്, അന്‍ഫാല്‍ ജാന്‍, സി. എച്. ബഷീര്‍ , എന്‍. കെ. അബ്ദുല്‍ അസീസ്എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
📲Get App